ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം തേലക്കാട്ടെ 21കാരന് മരിച്ചു
പെരിന്തല്‍മണ്ണ: വെട്ടത്തൂര്‍ സ്വദേശി കൊച്ചിയില്വൈദ്യുതിക്കാലില് ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തേലക്കാട് കാവണ്ണയില്‍ നാരായണന്റെയും ചക്കിയുടെയും മകന് ജിജു(21) ആണ് മരിച്ചത്. 13ന് രാത്രി എറണാകുളത്താണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. . മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാളെ സംസ്കരിക്കും. സഹോദരങ്ങള്‍: ബിജുമോന്, ഷിജു
RECENT NEWS
ലഹരിക്കെതിരെ റീൽ ഒരുക്കി മലപ്പുറത്തെ വിദ്യാർഥികൾ
മലപ്പുറം: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ജില്ലയിലെ കരിയർ ഗൈഡൻസ് & അഡോളസെന്റ്സ് കൗൺസിലിംഗ് സെല്ല് ഹയർ സെക്കന്ററി വിദ്യാർഥികൾക്കിടയിൽ സംഘടിപ്പിച്ച റീൽസ് മത്സര വിജയികളെ അനുമോദിച്ചു. സ്കൂൾ സൗഹൃദ ക്ലബ്ബുകളുടെ നേതൃത്വത്തിൽ [...]