മലപ്പുറം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
തിരൂരങ്ങാടി :കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്നയാള്‍ മരിച്ചു. കക്കാട് കരുമ്പില്‍ തണുപ്പന്‍ പോക്കറിന്റെ മകന് മുഹമ്മദ് കുട്ടി (63) ആണ് ഇന്നലെ രാവിലെ മരിച്ചത്. കഴിഞ്ഞ ദിവസം ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കബറടക്കം കോവിഡ് നിബന്ധനകളോടെ കരുമ്പില്‍ ജുമാ മസ്ജിദില്‍ നടത്തി. ഭാര്യ: ബിരിയക്കുട്ടി കാറളകത്ത് വേങ്ങര അരീക്കുളം. മക്കള്‍: മന്‍സൂര്‍, കബീര്‍, ജസീല, നൂര്ജഹാന്, ഖൈറുന്നിസ. മരുമക്കള്‍. അബ്ദുസലാം (പത്ത് മൂച്ചി), അബ്ദുല്ല (ചെമ്മാട്), മുഹമ്മദ് ശാഫി (പന്താരങ്ങാടി), സുഹ്റാബി, ഹഫ്സത്ത്.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]