മലപ്പുറം താനാളൂരില്‍ 110 വര്‍ഷം പഴക്കമുള്ള ഇലകള്‍ കണ്ടെത്തി
മലപ്പുറം: താനാളൂരില്‍ 110 വര്‍ഷം പഴക്കമുള്ള ഇലകള്‍ കണ്ടെത്തി. താനാളൂര്‍ ആറാം വാര്‍ഡില്‍ പരേതനായ സി എന്‍ മുഹമ്മദ് ഹാജിയുടെ കെട്ടിടമായ 110 വര്‍ഷം പഴക്കമുള്ള കോട്ടുവാലപീടിക പൊളിച്ചുമാറ്റുന്നതിനിടയിലാണ് പുരാതന ഇലകള്‍ കണ്ടെത്തിയത്. എലമംഗലം എന്നറിയപ്പെടുന്ന മരത്തിന്റെ ഇലയാണിതെന്ന് പറയപ്പെടുന്നു.
1911 ലാണ് കെട്ടിടം നിര്‍മ്മിച്ചത്. തട്ടിനു മുകളില്‍ പലകകള്‍ വിരിച്ച ശേഷം ഈ ഇലകള്‍ വിരിക്കുകയും പിന്നീട് മണ്ണ് പരത്തുകയും ചെയ്യുന്ന പതിവ് ആദ്യകാലങ്ങളിലുണ്ടായിരുന്നു. മരത്തിന്റെ തട്ടു പലകകള്‍ ചിതല് പിടിക്കാതിരിക്കുന്നതിന് അക്കാലത്തുണ്ടായിരുന്ന പ്രതിവിധിയാണിത്. നാലു മുറികളുള്ള കെട്ടിടത്തിന്റെ മുകള്ഭാഗം പൂര്‍ണമായും ഈ ഇലകള്‍ കൊണ്ട് വിരിച്ച നിലയിലായിരുന്നു. കാലമിത്ര കഴിഞ്ഞിട്ടും ഇലകളുടെ പച്ച നിറത്തിന് കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. പലരും ഈ പുരാതന ഇലകള്‍ അത്ഭുതത്തോടെ നോക്കി കാണുന്നു.
RECENT NEWS
ലഹരിക്കെതിരെ റീൽ ഒരുക്കി മലപ്പുറത്തെ വിദ്യാർഥികൾ
മലപ്പുറം: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ജില്ലയിലെ കരിയർ ഗൈഡൻസ് & അഡോളസെന്റ്സ് കൗൺസിലിംഗ് സെല്ല് ഹയർ സെക്കന്ററി വിദ്യാർഥികൾക്കിടയിൽ സംഘടിപ്പിച്ച റീൽസ് മത്സര വിജയികളെ അനുമോദിച്ചു. സ്കൂൾ സൗഹൃദ ക്ലബ്ബുകളുടെ നേതൃത്വത്തിൽ [...]