എട്ടും പത്തു, വയസ്സുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ മഞ്ചേരിയിലെ വീട്ടമ്മയെ നാലുവര്‍ഷത്തിന് ശേഷം കണ്ടെത്തി
മലപ്പുറം: നാലുവര്‍ഷം മുമ്പ് എട്ടും പത്ത് വയസ്സുള്ള കുഞ്ഞുങ്ങളെയും ഭര്ത്താവിമനയും ഉപേക്ഷിച്ച് വീട്ടമ്മ ചാടിപ്പോയത് ബലാല്‍സംഗമടക്കം നിരവധി കേസുകളില്‍ പ്രതിയായ 40കാരനൊപ്പം. അവസാനം നാലു വര്‍ഷം മുന്‍പ് പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് മുങ്ങിയ ഭര്‍തൃമതിയെയും കാമുകനെയും പ്രത്യേക അന്വേഷണ സംഘം കണ്ണൂരില്‍ കണ്ടെത്തി. നേരത്തെ സൈബര്‍സെല്‍ സഹായത്തോടെ കിണഞ്ഞ് പരിശ്രമിച്ചിട്ടും കേസിന് തുമ്പുണ്ടാക്കാനായിരുന്നില്ല. ഇതിന് പ്രധാന കാരണം കമിതാക്കള്‍ തങ്ങളുടെ ഫോണ്‍ വീടുകളില്‍ ഉപേക്ഷിച്ചായിരുന്നു നാടുവിട്ടത്. കേസില്‍ മഞ്ചേരി സി ഐ സി അലവിയും എസ് ഐ നസ്റുദ്ദീന്‍ നാനാക്കലും നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ വിജയം കണ്ടത്. 2016 മാര്‍ച്ച് 31നാണ് മഞ്ചേരി വേട്ടേക്കോട് പുല്ലഞ്ചേരി സ്വദേശി പ്രകാശന്റെ ഭാര്യയായ മിനിമോളെ കാണാതാവുന്നത്. രാവിലെ പബ്ലിക് ഹെല്‍ത്ത് സെന്ററിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ്. 31കാരിയായ മിനിമോള്‍ എട്ട്, പത്ത് വയസ്സുള്ള രണ്ടു മക്കളുടെ മാതാവുമായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് പ്രകാശന് മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.മിനിമോളെ കാണാതായ ദിവസം തന്നെ മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി സുബീഷന്‍ (40)നെ കാണാതായതാണ് ദുരൂഹതക്ക് കാരണം. ബലാല്‍സംഗമടക്കം നിരവധി കേസുകളിലെ പ്രതിയാണ് സുബീഷന്‍. മിനിമോള്‍ മഞ്ചേരിയിലെ ബാഗ് ഷോപ്പില്‍ ജോലി ചെയ്ത് വരവെയാണ് ഭാര്യയും മക്കളുമുള്ള സുബീഷനുമായി പരിചയപ്പെടുന്നത്.
നാലര വര്‍ഷമായതിനാല്‍ കമിതാക്കള്‍ക്ക് കുട്ടി ജനിച്ചിരിക്കാമെന്ന നിഗമനമാണ് അന്വേഷണത്തിന് വഴിത്തിരിവുണ്ടാക്കിയത്. ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരെ നവജാത ശിശുക്കളെ സംബന്ധിച്ചുള്ള വിവരം ആരാഞ്ഞ് അന്വേഷണ സംഘം സമീപിച്ചു. ഇതില്‍ നിന്നും 2017ല്‍ കണ്ണൂര്‍ എകെജി റോഡില്‍ താമസിക്കുന്ന സുബീഷന്‍-മിനി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നതായി കണ്ടെത്തി. എന്നാല്‍ ഇവിടെ അന്വേഷിച്ചെത്തിയ സംഘത്തിന് നിരാശയായിരുന്നു ഫലം. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കുടുംബം കണ്ണൂര്‍ ചിറക്കലിലേക്ക് മാറിയതായി കണ്ടെത്തിയത്. ഇന്നലെ ഹരിലാല്‍, ജയരാജ്, സിയാഉള്‍ ഹഖ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്ത് മഞ്ചേരി കോടതിയില്‍ ഹാജരാക്കി. സുബീഷനൊപ്പം പോകാന്‍ താല്‍പ്പര്യം കാണിച്ച മിനിമോളെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചെങ്കിലും എല്‍ പി കേസ് പ്രതിയായ സുബീഷനെ റിമാന്റ് ചെയ്യുകയായിരുന്നു.
RECENT NEWS
നന്ദി പറയാനെത്തിയ പ്രിയങ്കയ്ക്ക് ഗംഭീര സ്വീകരണമൊരുക്കി മലപ്പുറം
എടവണ്ണ: ഉജ്ജ്വല വിജയം നൽകിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാൻ എടവണ്ണയിലെത്തിയത് ആയിരങ്ങൾ. വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് ആവേശം നിറഞ്ഞ വരവേൽപ്പാണ് എടവണ്ണയിൽ [...]