ജീവന്‍തുടിക്കുന്ന ചിത്രങ്ങള്‍ മലപ്പുറത്തെ പ്ലസ്‌വണ്‍വിദ്യാര്‍ഥി ഫഹദ് കണ്ണ്‌കെട്ടി വരക്കും

ജീവന്‍തുടിക്കുന്ന  ചിത്രങ്ങള്‍ മലപ്പുറത്തെ  പ്ലസ്‌വണ്‍വിദ്യാര്‍ഥി  ഫഹദ് കണ്ണ്‌കെട്ടി  വരക്കും

മലപ്പുറം: മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുന്ന നിരവധി കലാകാരന്മാരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ വ്യത്യസ്തമായ കഴിവുകള്‍ കൊണ്ട് വേറിട്ട ചിത്രങ്ങള്‍ വരച്ചു ശ്രദ്ധ നേടുകയാണ് മലപ്പുറത്തുകാരനായ ഒരു യുവാവ്. കുനിയില്‍ സ്വദേശി മുഹമ്മദ് ഫഹദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആ വേറിട്ട കലാകാരന്‍. മറ്റുള്ളവരുടെ ചിത്രരചനയില്‍ നിന്നും വ്യത്യസ്തമാണ് ഫഹദിന്റെ രചനാ ശൈലി.
ഏതുതരത്തിലുള്ള ജീവന്‍ തുടിക്കുന്ന ചിത്രങ്ങളും ഫഹദ് എപ്പോള്‍ വേണമെങ്കിലും വരയ്ക്കാന്‍ തയാറാണ്. വേണങ്കില്‍ കണ്ണ് കെട്ടിയും ഫഹദ് ചിത്രം വരയ്ക്കും. അതും നിമിഷനേരം കൊണ്ട്. സിനിമാ താരങ്ങളെയും കായിക താരങ്ങളെയുമാണ് ഫഹദിനു വരയ്ക്കാന്‍ പ്രിയം. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സില്‍ വരക്കുന്ന ചിത്രങ്ങളെ വെല്ലുന്നവയാണ് ഫഹദിന്റെ കരവിരുതില്‍ പിറവിയെടുക്കുന്നത്. ജിംനേഷ്യത്തില്‍ ഉപയോഗിക്കുന്ന ഡമ്പലും ഫുട്‌ബോളും ഉള്‍പ്പെടെ ഫഹദിന് വരക്കാനുള്ള ആയുധങ്ങളാണ്.
ഇരുകൈകള്‍കൊണ്ടും ചിത്രം വരക്കുമെന്നതാണ് ഫഹദിന്റെ മറ്റൊരു പ്രത്യേകത. കാന്‍വാസിന്റെ പിന്നില്‍ നിന്ന് വേണമെങ്കിലും ഫഹദ് ചിത്രം വരക്കും. ഓരോ ദിവസം കഴിയുന്തോറും ഈ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കലാകാരന്‍ വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങള്‍ വരച്ചു നാട്ടുകാരെയും വീട്ടുകാരെയും വിസ്മയിപ്പിക്കുകയാണ്.

Sharing is caring!