വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡല്‍ മുഹമ്മദലിക്ക്

വിശിഷ്ട സേവനത്തിന്  മുഖ്യമന്ത്രിയുടെ മെഡല്‍ മുഹമ്മദലിക്ക്

തിരൂര്‍: 2019 വര്‍ഷത്ത വിശിഷ്ട സേവനത്തിനുള്ള എക്‌സൈസ് മെഡലിന് മലപ്പുറം ഡിവിഷനിലെ തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ മുഹമ്മദ് അലി.കെ അര്‍ഹനായി. മലപ്പുറം ഡിവിഷനില്‍ നിരവധി മേജര്‍ എന്‍.ഡി.പി സ് , അബ്കാരി കേസുകള്‍ കണ്ട് പിടിക്കുന്നതില്‍ ഏറെ പങ്ക് വഹിച്ചിട്ടുണ്ട്. നേരത്തെ പ്രവര്‍ത്തന മികവിന് അംഗീകാരമെന്നോണം 14 സദ് സേവന പുരസ്‌കാരവും മറ്റും തിരുവനന്തപുരം അഡീഷണല്‍ എക്‌സൈസ് കമീഷണരില്‍(എന്‍ഫോഴ്‌സ്മന്റ്) നിന്ന് ലഭിച്ചിട്ടുണ്ട്.
ഉത്തരമേഘല ജോയിന്റ് എക്‌സൈസ് കമീഷണറുടെയും മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമീഷണറുടെയും മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമീഷണറുടെയും പ്രത്യേക എന്‍ഫോഴ്‌സ്മന്റ് സക്വാഡിലും അംഗമായിരുന്നു. ഇപ്പോള്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്മന്റ് സക്വാഡില്‍ അംഗമാണ്. കഴിഞ്ഞ മാസം തിരുവനന്തപുരം ആറ്റിങ്ങലില്‍ വെച്ച് രണ്ട്പ്രതികളടക്കം കണ്ടയ്‌നര്‍ ലോറിയില്‍ നിന്ന് 500 കിലോഗ്രാം കഞ്ചാവ് പിടികൂടിയ എന്‍ഫോഴ്‌സ്മന്റ് സ്‌ക്വാഡിലും അംഗമാണ്.

Sharing is caring!