ഇനി നാട്ടില്‍ കഷ്ടപ്പെട്ട് ജീവിക്കും എന്തുവന്നാലും ഇനി ഗള്‍ഫിലേക്കില്ലെന്ന് മലപ്പുറം കാളികാവിലെ ഒരു കൂട്ടംപ്രവാസികള്‍

ഇനി നാട്ടില്‍ കഷ്ടപ്പെട്ട് ജീവിക്കും എന്തുവന്നാലും ഇനി  ഗള്‍ഫിലേക്കില്ലെന്ന് മലപ്പുറം കാളികാവിലെ  ഒരു കൂട്ടംപ്രവാസികള്‍

മലപ്പുറം: കാളിക്കാവില്‍ ജോലിതേടി ഇനി പ്രവാസ ലോകത്തേക്ക് ഇല്ല. എന്ത് ജോലി വേണമെങ്കിലും നാട്ടില്‍ തന്നെ ചെയ്യാം. പ്രവാസ ലോകത്ത് കഷ്ടപ്പെടുന്നത് പോലെ ഇവിടെയും കഷ്ടപ്പെടാം, എന്നാലും തിരിച്ചു പ്രവാസലോകത്തേക്കില്ലെന്ന് തീരുമാനിച്ചു കൊണ്ട് പ്രവാസ ജോലി അവസാനിപ്പിച്ച് നാട്ടില്‍ തന്നെ ജോലി ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് ഒരു കൂട്ടം പ്രവാസിക്കള്‍. പ്രവാസ ലോകത്തിന്റെ പ്രൗഡിയും പത്രാസും വലിച്ചെറിഞ്ഞാ കാളിക്കാവിലെ ഒരു കൂട്ടം പ്രവാസികള്‍ നാട്ടില്‍ തന്നെ എന്ത് ജോലിയും ചെയ്യാനും

ഇത് ഒരുപക്ഷേ കേരളത്തില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഇവിടെ ഇനിയങ്ങോട്ട് ജോലി ഉണ്ടാവില്ല എന്ന ഒരു സൂചന കൂടിയാണ് നല്‍കുന്നത്. കൊവിഡ് എന്ന മഹാമാരി കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തിരിച്ചു എത്തിയ പ്രവാസികള്‍ ആണ് വാര്‍ക്ക പണി മുതല്‍ ഏതു കൂലിവേല വേണമെങ്കിലും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നത്. മലപ്പുറം ചോക്കാട് സ്രാമ്പിക്കല്ലിലെ പത്തിലേറെ പേരടങ്ങുന്നവരാണ് ഇപ്പോള്‍ കൂലി പണിക്ക് സംഘമായി ഇറങ്ങിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ കമ്പനികളില്‍ ജോലി ചെയ്ത ആളുകള്‍ ഉള്‍പ്പെടെ ഡ്രൈവര്‍മാര്‍ വരെ കാളികാവിലെ ഈ പ്രവാസി സംഘത്തിലുണ്ട്.

ഗള്‍ഫില്‍ എന്ത് ജോലി വേണമെങ്കിലും ചെയ്യും പകരം നാട്ടില്‍ അത്തരം ജോലികള്‍ ഒന്നും ചെയ്യില്ല എന്ന മലയാളിയുടെ നാട്ടുനടപ്പിന് മുന്നില്‍ ഈ ഒരു കൂട്ടം പ്രവാസികള്‍ മാതൃകയാവുകയാണ്. ഖത്തറിലെ ഹൗസ് ഡ്രൈവര്‍ ഷബീര്‍ പാറമ്മല്‍, കാറ്ററിംഗ് കമ്പിനിയിലെ ഫുഹാദ് എറമ്പത്ത്, സോഫ നിര്‍മാണ കമ്പിനി ജീവനക്കാരായ സല്‍മാന്‍ മങ്കരത്തൊടി, മിര്‍ഷാദ് ഇമ്മിണിയത്ത്, ജിദ്ദയില്‍ ഗ്ലാസ് കട്ടറായിരുന്ന ബുഹൈസ് ഇമ്മിണിയത്ത്, മക്കയില്‍ ഡ്രൈവറായിരുന്ന ഷിഹാബ് അച്ചുകൊമ്പന്‍, റിയാസ് പുത്തൂരാന്‍ തുടങ്ങിയവരാണ് സ്രാമ്പിക്കല്ലിലെ ആ മാതൃക പ്രവാസി തൊഴിലാളി സംഘത്തിലുള്ളത്.

അതേസമയം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കോണ്‍ക്രീറ്റ് ജോലിക്ക് 850 മുതല്‍ 900 രൂപയാണ് കൂലി നല്‍ക്കുന്നത്. കോണ്‍ക്രീറ്റ് ജോലിക്കിറങ്ങിയ സ്രാമ്പിക്കല്ലിലെ പ്രവാസി തൊഴിലാളി സംഘത്തിന് 850 രൂപ വീതം കൂലി നല്‍കി 50 രൂപ അവര്‍ കരാറുകാരനായ പള്ളിശ്ശേരിയിലെ കെവി സുലൈമാന് തിരിച്ച് നല്‍കി.
800 രൂപയുടെ പണിയെ ചെയ്തിട്ടൊള്ളു എന്നായിരുന്നു സംഘാംഗങ്ങളുടെ പ്രതികരണം. പണിക്ക് ഒരാളുടെ കുറവ് വന്നാലും ഉള്ളവരെ വെച്ച് ജോലി പൂര്‍ത്തിയാക്കാനും സംഘം തയ്യാറാകുന്നുണ്ടെന്ന് സുലൈമാന്‍ പറഞ്ഞു. വിട്ടു വീഴ്ചയോട് കൂടിയുള്ള ജോലി സന്നദ്ധത പ്രവാസി സംഘത്തിന് കൂടുതല്‍ തൊഴില്‍ അവസരം ഒരുക്കി കൊടുക്കുമെന്നും സുലൈമാന്‍.

Sharing is caring!