മലപ്പുറം എടവണ്ണയില്‍ ഗൃഹനാഥന്‍ വീട്ടുമുറ്റത്ത് രക്തം വാര്‍ന്ന് മരിച്ച നിലയില്‍

മലപ്പുറം  എടവണ്ണയില്‍ ഗൃഹനാഥന്‍  വീട്ടുമുറ്റത്ത്  രക്തം വാര്‍ന്ന് മരിച്ച നിലയില്‍

മലപ്പുറം: ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ ജമാലങ്ങാടിയിലെ പരേതനായ അമ്പായത്തിങ്ങല്‍ ഇബ്രാഹിം ഹാജിയുടെ മകന്‍ സക്കീര്‍ ഹുസൈനെ (51)യാണ് ചൊവ്വാഴ്ച രാവിലെ വീടിന് മുന്നിലെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ഒന്നാം നിലയില്‍ നിന്നും വീണ് മരണപ്പെട്ടതാണന്നാണ് പ്രാഥമിക വിവരം. മാതാവ്: ഫാത്തിമ (മമ്പാട്). ഭാര്യ: സി.ടി.ജസീല (വണ്ടൂര്‍). മക്കള്‍: ആഷിഖ് റോഷന്‍, അദ്‌നാന്‍,സുറൂഖ് (ലാലു), ഫൈറൂസ. മരുമക്കള്‍: ശബീര്‍ (കാളികാവ്), ഷിഫ് ല( വണ്ടൂര്‍). സഹോദരങ്ങള്‍: നാസര്‍, സാബിറ, റസിയ, അസ്‌കര്‍ ,സുബൈര്‍, സുല്‍ഫീക്കര്‍. അസിസ്റ്റന്‍ഡ് പൊലിസ് സൂപ്രണ്ട് ഹേമലത സ്ഥലം സന്ദര്‍ശിച്ചു. മലപ്പുറത്ത് നിന്ന് ഫോറന്‍സിക് സംഘം സ്ഥലത്തെത്തിയിരുന്നു.
എടവണ്ണ എസ്.ഐ.വി.വിജയരാജന്റ നേതൃത്വത്തിലുള്ള സംഘം മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കൊവിഡ് ടെസ്റ്റ് ,പോസ്റ്റ്മാര്‍ട്ടം എന്നിവ നടത്തിയ ശേഷം ബുധനാഴ്ച മൃതദേഹം എടവണ്ണ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Sharing is caring!