താനൂര്‍ ഹാര്‍ബര്‍ പരിസരത്ത് ബോംബ് അവസാനം സംഭവിച്ചത്..

താനൂര്‍ ഹാര്‍ബര്‍  പരിസരത്ത് ബോംബ് അവസാനം സംഭവിച്ചത്..

താനൂര്‍: താനൂര്‍ ഹാര്‍ബര്‍ പരിസരത്ത് ബോംബു കണ്ടതായി വാര്‍ത്ത പരന്നതോടെ ഓടിക്കൂടിയത് നൂറ് കണക്കിനാളുകള്‍. വിവരം അറിഞ്ഞ് താനൂര്‍ സി.ഐ.പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഹാര്‍ബറിലത്തി. ഉടന്‍ മലപ്പുറത്ത് നിന്നും ബോംബ് സ്‌ക്വോഡും ഡോഗ് സ്‌ക്വോഡും എത്തി പരിശോധന നടത്തിയപ്പോള്‍ കണ്ടത് പി.വി.സി പൈപ്പിനകത്ത് കടലാസ് നിറച്ച് ഇരുഭാഗവും പി.വി.സി ടോപ് കൊണ്ട് അടച്ച നിലയില്‍.
പി വി സി പൈപ്പിനകത്ത് നിന്നും ഒരു ചുവന്ന വയറും ഘടിപ്പിച്ച നിലയിലായാണ് കണ്ടത്തിയത് ,പോലീസ് എത്തുമ്പോള്‍ കടപ്പുറത്ത് അനധികതമായി കച്ചവടം ചെയ്യുന്ന പെട്ടികടക്കു സമീപം ഒരു ഡമ്മി പി വി സി പൈപ്പുബോംബും, കടലില്‍ ഒരു ഡമ്മി പൈപ്പ് ബോംബുമാണ് കണ്ടത്തിയത്, എന്നാല്‍ പോലീസും,ബോംബ് സ്‌ക്വോഡും ഇതിനെ വെറുതെ തള്ളികളഞ്ഞിട്ടില്ല. രണ്ട് മണിക്കൂറിലധികമാണ് ജനങ്ങളും പരിഭ്രാന്തിയിലായിട്ടുള്ളത്, ഇത് കളിപ്പാട്ട ബോംബ്ണങ്കിലും ഇതിന്റെ പിന്നിലുള്ളവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. താനൂര്‍പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇത്തരം പ്രശ്നങ്ങള്‍ സൃഷിക്കാനുള്ള ശ്രമമാണോ ഇതിന്റെ പിന്നിലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്,

Sharing is caring!