കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് പിടികൂടാനെത്തിയ ഡിആര്‍ഐ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി ഒരുമാസത്തിനു ശേഷം പിടിയില്‍
കൊണ്ടോട്ടി: കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് പിടികൂടാനെത്തിയ ഡിആര്‍ഐ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി ഒരു മാസത്തിനു ശേഷം പിടിയിലായി. മലപ്പുറം ജില്ലയിലെ അരീക്കോട് പത്തനാപുരം വലിയ പീടിയേക്കല്‍ ഫസലുറഹ്മാന്(32) ആണ് പിടിയിലായത്. മുഖ്യപ്രതി മുക്കം കുമരനെല്ലൂര്‍ പയനിങ്ങല്‍ നിസാര്‍ സംഭവ ദിവസം തന്നെ പിടിയിലായിരുന്നു. സംഭവ സ്ഥലത്തു നിന്നു മുങ്ങിയ ഫസലുറഹ്മാന് കോടതയില്‍ ജാമ്യത്തിനു ശ്രമിച്ചെത്തിയപ്പോഴാണ് കൊണ്ടോട്ടി സിഐ കെ.എം ബിജുവിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. തുടര്ന്നുസംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി കോടതിയില്‍ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഡിആര്‍ഐ സംഘത്തെ വാഹനമിടിപ്പിച്ച കേസില്‍ ഫസലുറഹ്മാനും നിസാറും മാത്രമാണ് ഉള്‍പ്പെട്ടത്. എന്നാല്‍ സ്വര്‍ണക്കടത്തുമായി ഡിആര്‍ഐ അന്വേഷിക്കുന്ന കേസില്‍ ഇരുവര്‍ക്കും പുറമെ നാലു വിമാനത്താവള ശുചീകരണ വിഭാഗം സൂപ്പര്‍വൈസര്‍മാരും സ്വര്‍ണത്തിനു പണമിറക്കിയ രണ്ടു ഇടനിലക്കാരും നേരത്തെ അറസ്റ്റിലായിരുന്നു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]