കോഴിമുട്ട വില്‍ക്കാന്‍ പോയ22കാരന്‍ ലോറിയിടിച്ച് മരച്ചു

കോഴിമുട്ട വില്‍ക്കാന്‍  പോയ22കാരന്‍ ലോറിയിടിച്ച് മരച്ചു

തേഞ്ഞിപ്പലം:ഇടിമുഴിക്കല്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ തേഞ്ഞിപ്പലം നീരോല്‍പ്പാലം ആലങ്ങാടന്‍ അരിമ്പ്രത്തൊടി കുഞ്ഞാലന്റെ മകന്‍ മുഹമ്മദ് ഹനീഫ (22)യാണ് മരിച്ചത്. മരിച്ച ഹനീഫക്ക് പരിശോധനയില്‍ കോവിഡ് കണ്ടെത്തി.കോഴിമുട്ട മൊത്ത വിതരണം നടത്തുവാനായി പോകവെ ഇയാള്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ ലോറിയുമായി കുട്ടിയിടിച്ചാണ് അപകടം.കൂടെയുണ്ടായിരുന്ന പറമ്പില്‍ പീടിക സ്വദേശിക്ക് പരിക്കേറ്റു.തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. കോഴിമുട്ട കയറ്റി വിതരണത്തിനായി രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്നു. ഹനീഫയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്:ബീപാത്തുമ്മ.സഹോദരങ്ങള്‍:അബ്ദുല്‍ ഗഫൂര്‍, ശരീഫ്, അഷ്റഫ്, ഉമൈബ, നുസൈബ.

Sharing is caring!