കെ.പി.എ മജീദിനെ രഹ്നഫാത്തിമയേയും കൂട്ടിക്കെട്ടി വ്യാജ പോസ്റ്ററുകള്‍ പ്രചരിപ്പിച്ച സിപിഎം നേതാവിനെതിരെ പോലീസ് കേസെടുത്തു

കെ.പി.എ  മജീദിനെ രഹ്നഫാത്തിമയേയും കൂട്ടിക്കെട്ടി വ്യാജ പോസ്റ്ററുകള്‍  പ്രചരിപ്പിച്ച  സിപിഎം  നേതാവിനെതിരെ  പോലീസ് കേസെടുത്തു

പരപ്പനങ്ങാടി: മുസ്ലിം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെ വാട്ട്‌സാപ്പില്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തിസമൂഹ മധ്യത്തില്‍ അപകീര്‍ത്തി പെടുത്താന്‍ ശ്രമിച്ചെന്ന യൂത്ത് ലീഗിന്റെ പരാതിയില്‍ ചാന്തു വീട്ടില്‍ കാസിം
കോയ എന്ന സിപിഎം പ്രവര്‍ത്തകന്റെ പേരില്‍ പോലീസ് കേസെടുത്തു. വാട്ട്‌സാപ്പില്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തിയ തെറ്റിദ്ധാരണ ഉണ്ടാക്കാനും മോശമാക്കാനും വേണ്ടി ഇല്ലാത്തതും അടിസ്ഥാനരഹിതമായ വ്യാജ പോസ്റ്ററുകള്‍
തയ്യാറാക്കി പ്രചരിപ്പിച്ചതിന് പരപ്പനങ്ങാടി മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ആസിഫ് പാട്ടശ്ശേരിയുടെ പരാതിയിലാണ് പരപ്പനങ്ങാടി പോലീസ് കേസ്സെടുത്തത്. പരപ്പനങ്ങാടിയിലെ വാട്‌സാപ്പ് ഗ്രൂപ്പായ പരപ്പനങ്ങാടി ശബ്ദത്തിലും
മറ്റുപല വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയുമാണ് വ്യാജ പ്രചരണം നടത്തിയത്. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി ഇരുപത്തിമൂന്നാം ഡിവിഷന്‍ ഇടത് കൗണ്‍സിലറുടെ ഭര്‍ത്താവ് കൂടിയാണ് ഇയാള്‍

Sharing is caring!