മലപ്പുറം ഓമച്ചപ്പുഴ സ്വദേശിനി കോവിഡ് മൂലം മരണപ്പെട്ടു
താനാളൂര്‍: ഒഴൂര്‍ ഓമച്ചപ്പുഴ തേക്കും കാട്ടില്‍ മുഹമ്മദിന്റെ മകള്‍ ഖദീജ (70) കോവിഡ് ബാധയെത്തുടര്‍ന്ന് മരണപ്പെട്ടു. തിരൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ സ്വകാര്യശുപത്രികളില് ചികിത്സയിലായിരുന്ന ഇവരുടെ പരിശോധനാ ഫലം പോസിറ്റീവായതി തനെതുടര്ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. മക്കള്‍ ഹുസൈന്, അബ്ദുല്‍ ഹമീദ്, മറിയാമു,മൈമൂന. മരുമക്കള്‍: സൂറ, സുലൈഖ, ബഷീര്‍.ഓമച്ചപ്പുഴ നാലിടവഴി പളളി ഖബര്‍സ്ഥാനില്‍ താനാളൂരിലെ വൈറ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ മറവു ചെയ്തു
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]