പെരിന്തല്‍മണ്ണയില്‍ കുളത്തില്‍ വീണ രണ്ടാമത്തെ യുവാവും മരണത്തിന് കീഴടങ്ങി
പെരിന്തല്‍മണ്ണ: കുളത്തില്‍ മുങ്ങിയ രണ്ട് യുവാക്കളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയിലായിരുന്ന ഒറ്റപ്പാലം തൃക്കടീരി മുന്നൂര്‍ക്കോട് കൂരിക്കാട്ടില്‍ സതീഷ്(25) ചൊവ്വാഴ്ച മരണപ്പെട്ടിരുന്നു. ഒപ്പമുണ്ടായിരുന്ന തിരുവില്വാമല ബി.എസ്.എന്‍.എല്‍ ഓഫീസിന് സമീപത്തെ കരുമങ്ങാട്ടുപടി രാധാകൃഷ്ണന്റെ മകന് ശ്രീരാഗ്(23) ആണ് ഇന്ന് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. നഗരസഭയുടെ പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിനെത്തിയ പ്ലംബിങ് തൊഴിലാളികളായിരുന്നു ഇരുവരും. നിര്‍ദിഷ്ട ബസ് സ്റ്റാന്‍ഡിന്റെ സമീപത്തുള്ള കുളത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. ഒരാള്‍ മുങ്ങിത്താണപ്പോള്‍ രക്ഷിക്കാനായി രണ്ടാമനും ചാടിയതായും ഇരുവരും അപകടത്തില്പ്പെടുകയുമായിരുന്നുവെന്നാണ് വിവരം. തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശ്രീജയാണ് ശ്രീരാഗിന്റെ മാതാവ്. സഹോദരി: ശരണ്യ.
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]