കോവിഡ് ബാധിച്ചുമരിച്ച മലപ്പുറം വലിയങ്ങാടി സ്വദേശിയുടെ മൃതദേഹം ഖബറടക്കി

മലപ്പുറം : ഇന്നലെ കോവിഡ് ബാധിച്ചു മരിച്ച വലിയങ്ങാടി കെ.കെ തല സ്വദേശി പണ്ടാറക്കല്‍ ഉണ്ണീന്‍കുട്ടി ഹാജി (72)യുടെ മൃതദേഹം വലിയങ്ങാടി ശുഹദാ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി. ഇന്നലെ ഉച്ചക്ക് 3 മണിക്ക് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും എസ്ഡിപിഐ – പോപുലര്‍ ഫ്രണ്ട് വളണ്ടിയര്‍ ടീം മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് കോവിഡ് പ്രോട്ടോകള്‍ പൂര്‍ണ്ണമായും പാലിച്ചാണ് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വലിയങ്ങാടി ജുമാമസ്ജിദില്‍ ഖബറടക്കിയത്. ജനാസ നമസ്കാരത്തിന് വളണ്ടിയര്‍ ടീം ക്യാപ്റ്റന്‍ പി.കെ അബ്ദുസ്സലാം നേതൃത്വം നല്കി.
എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ടി.സിദ്ധീഖ് മാസ്റ്റര്‍, പോപുലര്‍ ഫ്രണ്ട് കെ.കെ തല ഏരിയാ പ്രസിഡന്റ് പറച്ചിക്കോട്ടില്‍ അബൂബക്കര്‍, വളണ്ടിയര്‍ ടീം അംഗങ്ങളായ റാഹീസ് പാലക്കല്‍, കെ.കെ സാദിഖ് അലി, കെ.ടി മുനീര്‍ ഹാജിയാര്‍പള്ളി, പി.അബ്ദുല്‍ മജീദ്, കെ.ടി ഷമീര്‍, കെ.കെ ഷാജിര്‍, കെ.ശിഹാബ്, അലി അക്ബര്‍, അല്‍ത്താഫ്, അക്ബര്‍ അലി, ലുഖ്മാന്, നാസര്‍ ചെമ്മങ്കടവ്, ഷമീര്‍ പണ്ടാറക്കല്‍, മുഹമ്മദ് ഹസീം എന്നിവര്‍ നേതൃത്വം നല്കി.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.