തിരൂര്‍ കൂട്ടായയില്‍ വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് 26കാരനെ വെട്ടിക്കൊലപ്പെടുത്തി

തിരൂര്‍ കൂട്ടായയില്‍  വ്യക്തിവൈരാഗ്യത്തെ  തുടര്‍ന്ന് 26കാരനെ  വെട്ടിക്കൊലപ്പെടുത്തി

മലപ്പുറം: തിരൂര്‍ കൂട്ടായയില്‍ വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് 26കാരനെ വെട്ടിക്കൊലപ്പെടുത്തി. കൂട്ടായി മാസ്റ്റര്‍പടിയിലാണ് സംഭാവം.ഇരു സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ വെട്ടേറ്റ 26കാരനാണ് മരിച്ചത്. കൂട്ടായി മാസ്റ്റര്‍ പടി സ്വദേശി ചേലക്കല്‍ യാസര്‍ അറഫാത്ത് (26) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ യാസര്‍ അറഫാത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഘര്‍ഷത്തില്‍ പരുക്കേറ്റ രണ്ടു പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കൂട്ടായി മാസ്റ്റര്‍ പടി സ്വദേശി ഏനിന്റെ പുരക്കല്‍ അബൂബക്കര്‍ മകന്‍ ഷമീം (24), സഹോദരന്‍ സജീഫ് (26) എന്നിവരാണ് ചികിത്സയിലുള്ളത്.വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഘര്‍ഷമുണ്ടായത്. ഉടന്‍ തന്നെ വെട്ടേറ്റ മൂന്ന് പേരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യാസര്‍ അറഫാത്തിന് മരണം സംഭവിക്കുകയായിരുന്നു. സംഭവം രാഷ്ട്രീയ സംഘര്‍ഷമല്ലെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് തിരൂര്‍ സി ഐ ടി പി ഫര്‍ഷാദ്, എസ് ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. കൃത്യത്തിലേക്ക് നയിച്ച കാരണം പൊലീസ് അന്വേഷിച്ചു വരികയാണ്.പ്രതികള്‍ക്കായുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അതേ സമയം കൂട്ടായിയില്‍ സംഘര്‍ഷത്തിനിടെ യാസര്‍ അറഫാത്ത് കൊല്ലപ്പെട്ട സംഭവം മുന്‍ വൈരാഗ്യമാണെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് യു. അബ്ദുള്‍ കരീം പറഞ്ഞു.സംഭവത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകക്കേസില്‍ മൂന്ന് പ്രതികളും കൊലപാതക ശ്രമക്കേസില്‍ അഞ്ച് പ്രതികളുമാണുള്ളത്. ഒരാള്‍ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേ
റ്റ് കോട്ടക്കലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഷമീമിനെ 2018ല്‍ കൂട്ടായിയില്‍ വച്ച് ബൈക്ക് തടഞ്ഞ് അക്രമിച്ച കേസില്‍ പ്രതിയാണ് കൊല്ല പ്പെട്ട യാസര്‍ അറഫാത്ത്.ഈ സംഭവത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകം. രാത്രിയില്‍ കൂട്ടം കൂടി ഇരുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

Sharing is caring!