നമ്മള് പരിചയപ്പെടേണ്ട ഒരു പെണ്‍കുട്ടിയുണ്ട് മലപ്പുറം അരീക്കോട്
മലപ്പുറം: ഒക്ടോബര്‍ 9, ലോക പോസ്റ്റല്‍ ദിനം. ഈ ദിനത്തില്‍ നാം പരിചയപ്പെടേണ്ട ഒരു പെണ്‍കുട്ടിയുണ്ട് മലപ്പുറം അരീക്കോട്. 46 രാജ്യങ്ങളില്‍ നിന്നാണ് ഈ കൊച്ചു മിടുക്കിയെ തേടി സോഷ്യല്‍ മീഡിയ യുഗത്തിന്റെ ഈ കാലഘട്ടത്തിലും കത്തുകള്‍ എത്തുന്നത്. മൂര്‍ക്കനാട് സുബുലുസലാം ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ റെസ്ബിന്‍ അബ്ബാസിനെ തേടിയാണ് 46 രാജ്യങ്ങളില്‍ നിന്ന് ഇന്നും കത്തുകള്‍ എത്തുന്നത്.ഇന്നത്തെ കാലത്ത് സമൂഹമാധ്യമങ്ങളില്‍ പ്രിയപ്പെട്ടവര്‍ക്ക് അയക്കുന്ന മെസേജുകള്‍ അവര്‍ കാണുന്നതുവരെ അല്ലെങ്കില്‍ ബ്ലൂ ടിക്ക് കാണുന്നതുവരെ എല്ലാവര്ക്കും വീര്‍പ്പുമുട്ടല്‍ ആണ്.
ഈ കാലഘട്ടത്തിലാണ് ഒരു കൊച്ചു മിടുക്കിയെ തേടി ലോകത്തിലെ 46 രാഷ്ട്രങ്ങളില്‍ നിന്നും ഉറങ്ങാട്ടിരി വടക്കുമുറിയിലേക്ക് കത്തുകള്‍ എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കത്തിലൂടെ പ്രണയവും വിരഹവും അറിയിച്ചിരുന്നത് കാതുകളിലൂടെയാണ്.ആ കാലഘട്ടത്തില്‍ നിന്ന് മാറി സമൂഹമാധ്യമം എന്ന കാലഘട്ടത്തിലേക്ക് മാറി കഴിഞ്ഞു നമ്മുടെ പുതു തലമുറ.കല്യാണം കഴിഞ്ഞ് പ്രവാസ ലോകത്തേക്ക് പോകുന്ന പുതിയാപ്ലക്ക് പുതിയ പെണ്ണ് കത്ത് എഴുതി
അത് ദുബായിലും മറ്റു വിദേശ രാജ്യങ്ങളില്‍ എത്തുമ്പോഴേക്ക് 10 ദിവസം മുതല്‍ ഒരുമാസം വരെ കഴിയും.
അത് അങ്ങോട്ടും ഇങ്ങോട്ടും എത്തുന്നതവരെ വരെ വീര്‍പ്പ് മുട്ടലോടെയാണ് ആ കത്തിന് വേണ്ടി കാത്തിരുന്നത്. പക്ഷെ ആ കാത്തിരിപ്പിന് അത്രേമേല്‍ സുഖം ഉണ്ടായിരുന്നു എന്നതാണ് യാഥാര്‍ഥ്യം.
മറിച്ച് ഇന്ന് സന്ദേശങ്ങള്‍ കൈമാറാന്‍ മിനിറ്റുകള്‍ വേണ്ട എന്നതാണ് സത്യം. ഇതോടെയാണ് എല്ലാവരും കത്തുകള്‍ ഉപേക്ഷിച്ച് ആധുനിക സങ്കേതങ്ങള്‍ തേടി തുടങ്ങിയത്.റെസ്ബിന്‍ അബ്ബാസിനെ തേടി 46 രാജ്യങ്ങളില്‍ നിന്നായി 2 വര്‍ഷം കൊണ്ട് 70തോളം കത്തുകളാണ് എത്തിയത്. 2010 ഡിസംബറിലാണ് റെസ്ബിനെ തേടി ആദ്യ കത്ത് അമേരിക്കയില്‍ നിന്ന് എത്തുന്നത്. ഒരു മെക്സിക്കന്‍ യുവതി ആയിരുന്നു ആ കത്തിന്റ ഉടമ. ആ കത്തിന് മറുപടി എഴുതി തുടങ്ങിയതാണ് റെസ്ബിന്‍.പിന്നീടങ്ങോട്ട് അമേരിക്ക,ഇന്തോനേഷ്യ,കാനഡ,ജര്‍മനി, ഇറ്റലി, സ്പെയിന്,ബെല്‍ജിയം, തുര്‍ക്കി,ബ്രസീല്‍ തുടങ്ങി 46 രാജ്യങ്ങളില്‍ നിന്നാണ് കത്തുകള്‍ എത്തുന്നത്. കൂടുതലും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് കത്തുകള്‍ എത്താറുള്ളതെന്ന് റെസ്ബിന്‍ പറഞ്ഞു.വിവിധ രാജ്യങ്ങളില്‍ നിന്നായി പുതിയ കൂട്ടുകാരെയും നല്ല നല്ല സൗഹൃദങ്ങളും കത്തുകള്‍ വഴി കിട്ടും എന്ന പ്രതീക്ഷയാണ് ഈ പോസ്റ്റില്‍ ദിനത്തിലും ഈ പ്ലസ് ടു വിദ്യാര്‍ഥിനി പങ്കുവെക്കുന്നത്. അതോടപ്പം പുതുതലമുറ ഉപേക്ഷിച്ച കത്ത് സമ്പ്രദായം വീണ്ടും കൊണ്ടുവരാനുള്ള ശ്രമത്തിലുമാണ് ഈ 17 കാരിയായ കൊച്ചു മിടുക്കി.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]