പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധപീഡനം നടത്തിയ മുങ്ങിയ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ആറു വര്‍ഷത്തിന് ശേഷം കോടതിയില്‍ കീഴടങ്ങി

പ്രായപൂര്‍ത്തിയാകാത്ത  ആണ്‍കുട്ടിയെ പ്രകൃതി  വിരുദ്ധപീഡനം നടത്തിയ  മുങ്ങിയ മലപ്പുറം മുണ്ടുപറമ്പ്  സ്വദേശി ആറു വര്‍ഷത്തിന്  ശേഷം കോടതിയില്‍ കീഴടങ്ങി

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ സംഘം ചേര്‍ന്ന് പലയിടത്തും കൊകണ്ടുപോയി പ്രകൃതി വിരുദ്ധപീഡനം നടത്തിയ പോക്സോ കേസിലെ പ്രതി ആറു വര്‍ഷത്തിന് ശേഷം കോടതിയില്‍ കീഴടങ്ങി. കുട്ടിയെ സംഘം ചേര്‍ന്ന് കുട്ടിയെ മലപ്പുറത്തെ വിവിധ ഇടങ്ങളില്‍കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയായ
മലപ്പുറം മുണ്ടുപറമ്പ് ചെന്നത്ത് തണുത്തിയില്‍ വീട്ടില്‍ മുഹമ്മദ് ഇര്‍ഫാന്‍ (25) സംഭവത്തിന് ശേഷം മുങ്ങിയതായിരുന്നു. തുടര്‍ന്ന് ഇന്നാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി മുമ്പാകെ സ്വയം കീഴടങ്ങിയത്. മലപ്പുറം മുണ്ടുപറമ്പ് ചെന്നത്ത് തണുത്തിയില്‍ വീട്ടില്‍ മുഹമ്മദ് ഇര്‍ഫാന്‍ (25) ആണ് ജഡ്ജി ടി പി സുരേഷ് ബാബു മുമ്പാകെ കീഴടങ്ങിയത്. 2014 ലാണ് കേസിന്നാസ്പദമായ സംഭവം. സംഘം ചേര്‍ന്ന് കുട്ടിയെ മലപ്പുറം കോണിത്തോട്, അറവുശാല, കൊളായി എന്നിവിടങ്ങളില്‍ വെച്ച് പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. റിമാന്റിലായ മുഹമ്മദ് ഇര്‍ഫാനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി മലപ്പുറം പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കി.

Sharing is caring!