ജാം ജൂം സൂപ്പര്‍മാര്‍ക്കറ്റുകളൂടെ ഉടമ അബ്ദുല്‍ കബീര്‍ മരണപ്പെട്ടു

ജാം ജൂം  സൂപ്പര്‍മാര്‍ക്കറ്റുകളൂടെ ഉടമ അബ്ദുല്‍ കബീര്‍ മരണപ്പെട്ടു

മലപ്പുറം: ഉമ്മത്തൂര്‍ സൊദേശിയും – ജാം ജൂം സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഉടമയുമായ
പി.കബീർ ഹാജി (55) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. വിവിധ ശാഖകളുള്ള ജാം ജൂം സൂപ്പര്‍മാര്‍ക്കറ്റുകളുടെ മുഖ്യ ഉടമകൂടിയായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ സ്ഥിതി വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്.
ഭാര്യ: റംല. മക്കള്‍: ശബീറലി, സ്വഫ്‌വാന്‍, സബാന്‍. മരുമക്കള്‍: ശാഹിന ഷെറിന്‍ പാലക്കാട്, അഫ്‌ല ഷെറിന്‍ പെരിന്തല്‍മണ്ണ. സഹോദരങ്ങള്‍: ഹംസ, മുഹമ്മദലി, ഫാത്തിമ, മറിയുമ്മ, ആഇശ. ഖബറടക്കം വെള്ളിയാഴ്ച ഉമ്മത്തൂര്‍ ജുമാമസ്ജിദില്‍.

Sharing is caring!