വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 20പേരെന്ന നിബന്ധനയില്‍ ഇളവനുദിക്കണമെന്ന് മുഖ്യമന്ത്രിയോട് ജിഫ്രി തങ്ങള്‍

വെള്ളിയാഴ്ച ജുമുഅ  നിസ്‌കാരത്തിന് സര്‍ക്കാര്‍  ഏര്‍പ്പെടുത്തിയ 20പേരെന്ന  നിബന്ധനയില്‍  ഇളവനുദിക്കണമെന്ന് മുഖ്യമന്ത്രിയോട് ജിഫ്രി തങ്ങള്‍

കോഴിക്കോട്: വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 20 പേരെന്ന നിബന്ധനയില്‍ ഇളവനുദിക്കണമെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആവശ്യം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ഫോണില്‍ സംസാരിച്ചു.ജുമുഅ നിസ്‌കാരത്തിന്റെ സാധൂകരണത്തിന് നാല്‍പത് പേര്‍ വേണമെന്ന നിബന്ധന ഉള്ള കാര്യം തങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

Sharing is caring!