ഇന്ത്യയിലെപ്രതിഭകളായ 22 വനിതകളെ ഇലയില്‍ കൊത്തിയെടുത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി മലപ്പുറം കിഴിശേരിക്കാരി റഹ്‌സാന

ഇന്ത്യയിലെപ്രതിഭകളായ 22  വനിതകളെ ഇലയില്‍  കൊത്തിയെടുത്ത്  ഇന്ത്യ ബുക്ക് ഓഫ്  റെക്കോര്‍ഡില്‍ ഇടം നേടി മലപ്പുറം കിഴിശേരിക്കാരി റഹ്‌സാന

മലപ്പുറം: ഇന്ത്യയിലെപ്രതിഭകളായ 22 വനിതകളെ ഇലയില്‍ കൊത്തിയെടുത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് മലപ്പുറം കിഴിശേരി സ്വദേശി റഹ്‌സാന. 24 മണിക്കൂര്‍ കൊണ്ടാണ് പ്രശസ്തരായ 22 വനിതകളെ റഹ്സാന വളരെ മനോഹരമായ രീതിയില്‍ ഇലയില്‍ രൂപപ്പെടുത്തിയെടുത്തത്.ഇന്ദിരാ ഗാന്ധി, കല്‍പനാ ചൗള, പ്രതിഭാ പാട്ടീല്‍, മദര്‍ തെരേസ, സാനിയ മിര്‍സ, സൈന നെഹ്വാള്‍, ജസ്റ്റിസ് എം ഫാത്തിമ ബീവി, മേരികോം, അഞ്ജലി ഗുപ്ത, കിരണ്‍ ബേദി തുടങ്ങി രാജ്യം വളരെയേറെ ബഹുമാനം നല്‍കുന്ന വനിതകളെയാണ് റഹ്‌സാന തന്റെ കരവിരുതില്‍ ഇലയില്‍ വിരിയിച്ചത്. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് റഹ്‌സാന. പ്ലാവിന്റെ ഇലയിലാണ് റഹ്സാന അതിമനോഹരമായ രീതിയില്‍ രാജ്യം കണ്ട ഏറ്റവും മികച്ച വനിതകളെ കൊത്തിയെടുത്തത്.
ആദ്യം പേന ഉപയോഗിച്ച് വ്യക്തിയുടെ രൂപം ഇലയില്‍ വരഞ്ഞെടുക്കും. അതിനുശേഷം പേനയുടെ രൂപത്തിലുള്ള കത്തി ഉപയോഗിച്ച് മുറിച്ചെടുക്കും. ഇതോടെ ഇലയില്‍ അതിമനോഹരമായി വ്യക്തികളുടെ ചിത്രം റെഡി. ഒക്ടോബര്‍ മൂന്നിനാണ് റഹ്സാന ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടാന്‍ ശ്രമം തുടങ്ങിയത്. ചിത്രം വരയിലും കാലിഗ്രാഫിലും റഹ്‌സാന കഴിവ് തെളിയിച്ചിട്ടുണ്ട്. മരത്തില്‍ നൂല് ഉപയോഗിച്ച് ചിത്രം വരക്കണമെന്നാണ് റഹ്‌സാനയുടെ അടുത്ത ലക്ഷ്യം. കീഴ്‌ശേരി തവനൂര്‍ പോത്തുവെട്ടിപാറ കുന്നത്ത് കുന്നുമ്മല്‍ ഇബ്രാഹിം കുട്ടിയുടെയും ആയിഷ ബീവിയുടെയും മകളാണ് റഹ്സാന.

Sharing is caring!