മലപ്പുറം വേങ്ങരയില്‍ അയല്‍ക്കാര്‍ ഒരുമിച്ച് കോവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം വേങ്ങരയില്‍ അയല്‍ക്കാര്‍ ഒരുമിച്ച്  കോവിഡ് ബാധിച്ച്  മരിച്ചു

വേങ്ങര: കോവിഡ് ബാധിച്ച് മരണപ്പെട്ട രണ്ട് അയല്‍ വീട്ടുകാരുടെ മയ്യിത്തുകള്‍ ഒരെസമയം സംസ്‌ക്കരിച്ച് വേങ്ങര സോണ്‍ എസ് വൈ എസ് സാന്ത്വനം എമര്‍ജന്‍സി ടീം. കൂരിയാട് കുന്നുമ്മല്‍ ജുമാമസ്ജിദ് കബര്‍സ്ഥാനിലാണ് ഇന്നലേ കബറടക്കം നടന്നത്. മണ്ണില്‍ പിലാക്കല്‍ എളമ്പുലാശ്ശേരി ഉമ്മര്‍(56), അയല്‍ വീട്ടുകാരിയായ നല്ലാട്ടു തൊടിക പാത്തു(85) എന്നിവരുടെ മയ്യിത്താണ് രാവിലെ പത്ത് മണിയോടെ കബറടക്കിയത്
ഉമ്മറിന്റെ മയ്യിത്ത് വൈകുന്നേരം ഏഴ് മണിയോടെ കബറടക്കത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് പാത്തുവും മരണപ്പെട്ട വിവരം അറിയുന്നത്. ഇതോടെ രണ്ട് മയ്യിത്തുകളും ഒരെ സമയം കബറടക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഉറവിടമറിയാതെ വീട്ടുകാര്‍ക്ക് രോഗം പകരുകയും അവരുടെ സമ്പര്‍ക്കം വഴി രോഗം ബാധിക്കുകയും ചെയ്താണ് ഇരുവരും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നത്. സോണ്‍ എസ് വൈ എസ് ഭാരവാഹികളായ കെ മുസ്ഥഫ സഖാഫി, പി സി എച്ച് അബൂബക്കര്‍ സഖാഫി, പി സലൂബ് സഅദി, യൂസഫ് സഖാഫി കുറ്റാളൂര്‍, കെ കെ അലവിക്കുട്ടി , സാന്ത്വനം എമര്‍ജന്‍സി ടീം അംഗങ്ങളായ സയ്യിദ് ഹുസൈന്‍ ബുഖാരി, ഷഫീഖ്, ഫാസില്‍
തുടങ്ങിയവര്‍ കബറടക്ക ചടങ്ങുകള്‍ക്ക് നേതൃത്ത്വം നല്‍കി

Sharing is caring!