വൃദ്ധനായ നാടോടി ഭിക്ഷാടകന് വെള്ളവും ഭക്ഷണവും എത്തിച്ച് കൊടുത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മാതൃക

വൃദ്ധനായ നാടോടി ഭിക്ഷാടകന്  വെള്ളവും ഭക്ഷണവും എത്തിച്ച് കൊടുത്ത് മലപ്പുറം ജില്ലാ  പഞ്ചായത്ത് പ്രസിഡന്റിന്റെ  മാതൃക

മലപ്പുറം: വൃദ്ധനായ നാടോടി ഭിക്ഷാടകന് വെള്ളവും ഭക്ഷണവും എത്തിച്ചുകൊടുത്ത് മലപ്പുറം ജില്ലാ
പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്കൃഷ്ണന്റെ മാതൃക. വൃദ്ധനായ നാടോടി ഭിക്ഷാടകന് വെള്ളവും ഭക്ഷണവും എത്തിച്ചുകൊടുത്ത പ്രസിഡന്റിന്റെ നന്മ നിറഞ്ഞ മനസിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം വഴിയരികില്‍ നിന്ന വൃദ്ധനായ ഭിക്ഷാടകന്‍ പ്രസിഡന്റിന്റെ വാഹനത്തിന് കൈകാണിച്ച് ഭക്ഷണം വാങ്ങിച്ചു തരുമോയെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു. മരണ വീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് യൂണിവേഴ്‌സിറ്റിക്കു സമീപമുള്ള ചെട്ടിയാര്‍മാട് വെച്ച് വയോധികന്‍ വാഹനത്തിനു കൈ നീട്ടിയത്. മൂന്നുദിവസമായി ഭക്ഷണവും വെള്ളവും കഴിച്ചിട്ട്, എന്തെങ്കിലും ഒന്ന് വാങ്ങിച്ചു തരുമോ എന്ന വൃദ്ധന്റെ ചോദ്യത്തിനു മുന്നില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ കണ്ണുനിറഞ്ഞുപോയി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് അടുത്തുള്ള ഹോട്ടലില്‍ നിന്ന് വൃദ്ധന് ഭക്ഷണവും വെള്ളവും അദ്ദേഹം എത്തിച്ചു നല്‍കി. വൃദ്ധനുമായുള്ള കുശലാന്വേഷണത്തിനുശേഷം പ്രസിഡന്റ് മലപ്പുറത്തേക്കു മടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നന്മ നിറഞ്ഞ മനസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്

Sharing is caring!