മഞ്ചേരിയിലെ വ്യാപാരി കൊവിഡ് ബാധിച്ച് മരിച്ചു
മഞ്ചേരി: മഞ്ചേരിയിലെ വ്യാപാരി കൊവിഡ് ബാധിച്ച് മരിച്ചു. മഞ്ചേരി നിത്യമാര്‍ക്കറ്റിലെ കൂള്‍ബാര്‍ വ്യ ാപാരിയായ കോവിലകം റോഡില്‍ നമ്പിക്കുന്നന്‍ അബ്ദുല്‍കരീമാണ്(60) മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മരണപ്പെട്ടയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ 14 ദിവസം നിര്‍ബ്ബന്ധമായും ക്വാറന്റൈനില്‍ കഴിയണമെന്നും രോഗലക്ഷണമുള്ളവര്‍ ഇന്നു തന്നെ ആശുപത്രി ഒ പി യിലെത്തി പരിശോധനക്ക് വിധേയരാകണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. കെ പി സുലൈഖയാണ് മരിച്ച അബ്ദുല്‍ കരീമിന്റെ ഭാര്യ. മക്കള്‍: ബുഷറ, തസ്ലി, അന്‍ഷാ, താജു, നജ. മരുമക്കള്‍ : ഹാരിസ്, നാസര്‍, സജീര്‍.
കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികൾ
പെരിന്തൽമണ്ണ താലൂക്ക് ശക്തമാക്കുന്നു
കോവിഡ് വ്യാപനം തടയുന്നതിന് നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പു വരുത്തുന്നതിനായുള്ള നടപടികൾ താലൂക്ക്തലത്തിൽ ശക്തമാക്കുമെന്ന് പ്രവർത്തനത്തിൻ്റെ നോഡൽ ഓഫീസർകൂടിയായ പെരിന്തൽമണ്ണ തഹസിൽദാർ പി.ടി.ജാഫറലി അറിയിച്ചു. താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം ക്രമീകരിക്കുന്നതിനായി സ്ക്വാഡുപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വ്യാപാരസ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധിച്ച് കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും സ്ക്വാഡുകൾ ഉറപ്പുവരുത്തുന്നതാണ്. സ്ക്വാഡുനിർദ്ദേശങ്ങൾ പൊതുജനങ്ങൾ പാലിക്കേണ്ടതാണെന്നും, മാനദണ്ഡങ്ങൾ പാലിക്കാത്തപക്ഷം 1987 ലെ പകർച്ചവ്യാധി തടയൽ നിയമപ്രകാരവും ഐ.പി.സി.സെക്ഷൻ 188 പ്രകാരവും കർശന നടപടികൾ കൈക്കൊള്ളുന്നതാണെന്നും തഹസിൽദാർ അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങി കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും, കുട്ടികളും പ്രായമായവരും കഴിയുന്നതും വീട്ടിൽ നിന്നിറങ്ങരുതെന്നും കോവിഡ് വ്യാപനം തടയുന്നതിനായുള്ള പ്രവർത്തനത്തിൻ്റെ നോഡൽ ഓഫീസർ കൂടിയായ തഹസിൽദാർ അറിയിച്ചു. പൊതുജനങ്ങൾ മാസ്കുകൾ ധരിക്കാതിരിക്കുകയോ, ശരിയായി ഉപയോഗിക്കാതിരിക്കുകയോ കാണുന്നപക്ഷം ഉടൻതന്നെ പിഴയടക്കൽനടപടി കൈക്കൊള്ളുന്നതായിരിക്കും. പൊതുജനങ്ങൾ ബന്ധപ്പെടുന്ന സ്ഥാപനങ്ങൾ, വ്യാപാരശാലകൾ, മറ്റു കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തെർമോമീറ്റർ ഗൺ, സാനിറ്റൈസർ, ഹാൻഡ്‌വാഷ് എന്നിവ ഉറപ്പു വരുത്തേണ്ടതാണെന്നും, അല്ലാത്തപക്ഷം കർശനമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും തഹസിൽദാർ അറിയിച്ചു.
_
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]