മലപ്പുറം കാടമ്പുഴയില്‍ മാപ്പിളപ്പാട്ട് ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 16കാരനെ പീഡിപ്പിച്ചു

മലപ്പുറം കാടമ്പുഴയില്‍ മാപ്പിളപ്പാട്ട് ആല്‍ബത്തില്‍  അഭിനയിപ്പിക്കാമെന്ന്  വാഗ്ദാനം ചെയ്ത്  16കാരനെ പീഡിപ്പിച്ചു

മലപ്പുറം: മാപ്പിളപ്പാട്ട് ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 16 കാരനെ പീഡിപ്പിച്ചു. മലപ്പുറം കാടാമ്പുഴയിലാണ് സംഭവം. സംഭവത്തില്‍ ദഫ് മുട്ട് പഠിപ്പിക്കാന്‍ മദ്രസ്സയില്‍ അദ്ധ്യാപകരായി വന്ന രണ്ട് പേര്‍ക്ക് എതിരെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസ് എടുത്തു.
അബ്ദുള്‍ റസാഖ്, ഷാഫി എന്നിവര്‍ക്ക് എതിരെ ആണ് കാടാമ്പുഴ പൊലീസ് കേസ് എടുത്തിട്ടുള്ളത്. പോക്‌സോ പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും രണ്ട് പേരും ഒളിവിലാണ്. ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് കുട്ടിയെ ഇവര്‍ വിവിധ ഇടങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
2017 ഫെബ്രുവരിയില്‍ തൃശ്ലൂര്‍ അമല ആശുപത്രിക്കടുത്തുള്ള ലോഡജ് മുറിയിലും കൊണ്ടോട്ടിയിലും വച്ചാണ് പല തവണ കുട്ടി പീഡനത്തിനിരയായത്. പിന്നീട് അവരില്‍ നിന്നും രക്ഷപ്പെട്ട കുട്ടി ഇവരുടെ കൂടെ പോകാതെ മാറി നിന്നു.ഈ അടുത്ത ദിവസം ആണ് കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗികതിക്രമ ബോധവല്‍ക്കരണ വീഡിയോ കണ്ടത്. അതിനെ തുടര്‍ന്നാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. പിന്നീട് വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നുവെന്ന് കാടാമ്പുഴ പൊലീസ് അറിയിച്ചു.

Sharing is caring!