നിയന്ത്രണം വിട്ടുവന്ന ജീപ്പ് പിന്നിലേക്ക് നീങ്ങി തെങ്ങിലിടിച്ചു. ജീപ്പിന് പിറകിലുണ്ടായിരുന്ന പ്ലസ്വണ്‍ വിദ്യാര്‍ഥിയുടെ തല തെങ്ങിനും ജീപ്പിനും ഇടയില്‍ കുടുങ്ങി മരിച്ചു

നിയന്ത്രണം വിട്ടുവന്ന ജീപ്പ്  പിന്നിലേക്ക് നീങ്ങി തെങ്ങിലിടിച്ചു.  ജീപ്പിന് പിറകിലുണ്ടായിരുന്ന പ്ലസ്വണ്‍ വിദ്യാര്‍ഥിയുടെ  തല തെങ്ങിനും ജീപ്പിനും  ഇടയില്‍ കുടുങ്ങി മരിച്ചു

മലപ്പുറം: ജീപ്പിന്റെ പിറക് സീറ്റിലിരുന്ന യാത്രചെയ്യുകയായിരുന്ന പ്ലസ്വണ്‍ വിദയാര്‍ഥി ജീപ്പ് അപകടത്തില്‍പ്പെട്ടതോടെ തെങ്ങിനും ജീപ്പിനും ഇടയില്‍ തലകുടുങ്ങി മരിച്ചു. ഇന്ന് മലപ്പുറം ഊരകം മലയില്‍ ചേറൂര്‍ കൊട്ടേക്കാട്ട് പറമ്പിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് പിന്നിലേക്ക് ഉരുണ്ടു തെങ്ങിലിടിച്ചുനില്‍ക്കുകയായിരുന്നു. ഈസമയം ജീപ്പിന് പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന 16വയസ്സുകാരന്‍ തല തെങ്ങിനും ജീപ്പിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. മലപ്പുറം വേങ്ങര ചേറൂര്‍ അങ്ങാടിക്ക് സമീപം താമസിക്കുന്ന പാറക്കല്‍ ഹസന്‍ക്കുട്ടിയുടെ മകന്‍ ഷിബിലി (16) ആണ് മരിച്ചത്. മുക്കില്‍ സാബിറയാണ് മാതാവ്. ചൊവ്വാഴ്ച പകല്‍ 11 മണിയോടെ ഊരകം മലയില്‍ ചേറൂര്‍ കൊട്ടേക്കാട്ട് പറമ്പിലാണ് അപകടം. പോക്കറ്റ് റോഡിലൂടെ യാത്ര ചെയ്ത ഇവരുടെ വാഹനം വാളക്കുട മുതുവില്‍ക്കുണ്ട് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുളുകയായിരുന്നു. ജീപ്പിനകത്ത് മലയിലെ കൃഷിയിടത്തില്‍ നിന്ന് കൊണ്ടുവരികയായിരുന്ന വാഴ ക്കുല കളും മറ്റും ഉണ്ടായിരു തിനാല്‍ തലവെളിയിലേക്കിട്ടാണ് യുവാവ് യാത്ര ചെയ്തത് ഇതാണ് യുവാവിന്റെ തല തെങ്ങിനും ജീപ്പിനും ഇടയില്‍ കുടുങ്ങാനിടയാക്കിയതെന്ന് പരിസരവാസികള്‍ പറഞ്ഞു.
ഊരകം മലയിലുള്ള പറമ്പിലെ കാടുവെട്ടന്നതിന് പുള്ളാട്ട് കുഞ്ഞിമുഹമ്മദ് ഹാജി, ആലുക്കല്‍ മുബസിര്‍ (18) പുള്ളാട്ട് ഷബീര്‍ എന്നിവര്‍ക്കൊപ്പം പോയതായിരുന്നു ഷിബിലി. തിരിച്ചു വരുമ്പോഴാണ് അപകടം
അപകടത്തില്‍ കുഞ്ഞിമുഹമ്മദ് ഹാജി, മുബസിര്‍, ഷബീര്‍ എന്നിവര്‍ക്ക് കാര്യമായ പരിക്കളൊ ന്നുമില്ല.
ഇക്കൊല്ലം ചേറൂര്‍ പി പി ടി എം ഹൈസ്‌കൂളില്‍ എസ് എസ് എല്‍ പാസായി’ പ്ലസ് വണ്‍ അഡ്മിഷന്‍ നേടിയിരിക്കുകയായിരുന്നു.

Sharing is caring!