തിരൂരിലെ വീട്ടില്‍കയറി 80ലക്ഷം രൂപ മോഷ്ടിച്ച പ്രതി അറസ്റ്റില്‍
മലപ്പുറം: തിരൂരിലെ വീട്ടില്‍കയറി 80ലക്ഷം രൂപ മോഷ്ടിച്ച പ്രതി അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറബ് സ്വദേശി പുതിയവീട്ടില്‍ നഫീസാ മന്‍സിലിലെ റിവാജിനെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തിരൂര്‍ പയ്യനങ്ങാടി സ്വദേശി കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ ആഴ്ചയാണ് പ്രതി 80 ലക്ഷം രൂപ പ്രതി കവര്‍ന്നത്.ഗുണ്ടാ ആക്ട് ഉള്‍പ്പെടെ 17 കേസുകളില്‍ പ്രതിയായ റിവാജിനെതിരെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, പരിയാരം , പഴയങ്ങാടി എന്നിവിടങ്ങളിലാണ് മറ്റുകേസുകളുള്ളതെന്ന് പോലീസ് പറഞ്ഞു.
തിരൂരിലെ മോഷണത്തെ തുടര്‍ന്ന് കവര്‍ച്ച വിവരമറിഞ്ഞ വീട്ടുകാരന്‍ കുഞ്ഞുമുഹമ്മദ് തിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.കുഞ്ഞുമുഹമ്മദിന്റെ പരാതിയെ തുടര്‍ന്ന് തിരൂര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തിരൂര്‍ സിഐ ഫിറോശിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. ഇയാള്‍ക്കെതിരെ ഈ കേസിന് പുറമെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, പരിയാരം , പഴയങ്ങാടി എന്നിവിടങ്ങളില്‍ ഗുണ്ടാ ആക്ട് ഉള്‍പ്പെടെ 17 കേസുകള്‍ ഉള്ളതായി പോലീസ് അറിയിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]