50അടി താഴ്ച്ചയുള്ള കിണറ്റില്‍വീണഒന്നര വയസ്സുകാരന് സഹോദരന്റെ ധീരതയില്‍ പുനര്‍ജനന്മം
മലപ്പുറം: 50 അടി താഴ്ച്ചയുള്ള കിണറ്റില്‍വീണ ഒന്നരവയസ്സുകാരന് സഹോദരനായ 19കാരന്റെ ധീരതയില്‍ പുനര്‍ജനന്മം. ഒന്നരവയസ്സുകാരനായ സഹോദരന്‍ 50 അടി താഴ്ചയും 12 അടിയോളം വെള്ളമുള്ള കിണറ്റില്‍ വീണതുകണ്ടതോടെ 19കാരനായ മൂത്തസഹോദരും കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു.
അവസാനം ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം മഞ്ചേരി മഞ്ചേരി തൃക്കലങ്കോട് പഞ്ചായത്തിലെ ചീനിക്കലാണ് സംഭവം നടന്നത്. ചീനിക്കല്‍ ചെറുകാട് ഹബീബു റഹ്മാന്റെ ഒന്നരവയസ്സുകാരന്‍ മാലിക് അഹമ്മദാണ് അബദ്ധത്തില്‍ ആഴമുള്ള കിണറ്റില്‍ വീണത്. മാലിക്കിന്റെ മൂത്ത മകനായ ഹസനുല്‍ മുഹമ്മദ് എന്ന 19 കാരന്റെ ധീരതയാണ് കുഞ്ഞിന്റെ ജീവന്‍രക്ഷിച്ചത്.
ഇന്ന് രാവിലെ പത്തരയോടെ വീട്ടുമുറ്റത്തെ ആള്‍മറയില്ലാത്ത കിണറ്റിലാണ് കുഞ്ഞ് അബദ്ധത്തില്‍ വീണത്. സംഭവം കണ്ട ഉടന്‍ സഹോദരന്‍ കിണറ്റിലേക്ക് എടുത്ത് ചാടി. 12 അടി വെള്ളമുള്ള കിണറ്റില്‍ വീണ കുട്ടിയെ പിടി കിട്ടിയെങ്കിലും മുകളിലേക്ക് കയറ്റാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മഞ്ചേരി ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിലുള്ള അഗ്‌നി രക്ഷാ സേനയെത്തി ഇരുവരെയും മുകളിലേക്ക് കയറ്റിയത്. കുഞ്ഞിനെ ഉടന്‍ എടവണ്ണയിലും മഞ്ചേരിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.കിണറ്റില്‍ വെള്ളത്തിനടിയിലേക്ക് താഴ്ന്ന് പോയ കുട്ടിയെ കിണറ്റിലേക്ക് എടുത്ത് ചാടി രക്ഷിച്ച 19 കാരന്റെ ധീരതയാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കാരണമായതെന്ന് മഞ്ചേരി അഗ്‌നി രക്ഷാ സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




