ലീഗിന്റെയും മൗനം ചോദ്യംചെയ്ത് മുഹമ്മദ് റിയാസ്
കോഴിക്കോട്: തൃശൂര്‍ പുതുശേരിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ (26) ബി.ജെ.പി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും മൗനം ചോദ്യംചെയ്ത് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത് എന്തേയെന്നാണ് റിയാസിനോട് തിരിച്ച് ആളുകള്‍ കമന്റിലൂടെ ചോദിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് റിയാസിന്റെ പ്രതികരണം
പോസ്റ്റ് ഇങ്ങനെ:
ജനകീയ പ്രവര്‍ത്തന ശൈലിയിലൂടെ നാടിന്റെ പുത്രനായി മാറിയ ഒരു പാവം ചെറുപ്പക്കാരന്‍ സനൂപിനെ കൊന്നതിന് ബിജെപിക്കെതിരെ ഒരക്ഷരം പ്രതികരിക്കാന്‍ കോണ്‍ഗ്രസ്
ഈ നിമിഷം വരെ തയ്യാറായിട്ടില്ല.
മുഖ്യശത്രുവിനെ ബിജെപി കശാപ്പു ചെയ്യുമ്പോള്‍
ലീഗിനും മൗനം സ്വാഭാവികം.
‘സനൂപുമാര്‍’ അവശേഷിക്കുന്നു എന്നതാണ് ഉത്തര്‍പ്രദേശ്,ഗുജറാത്ത് മോഡല്‍ ബിജെപി ആക്രമങ്ങളുടെ ഭൂമികയായി കേരളം മാറാത്തത്
എന്ന വസ്തുതയെ അധികാര കൊതിമൂത്ത
യുഡിഫ് നേതാക്കളുടെ മൗനത്തിനു മായ്ച്ചു കളയാനാകില്ല.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




