ചികിത്സ വൈകി ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം. മലപ്പുറം കലക്ടര്‍ പിതാവിന്റെ മൊഴിയെടുത്തു
മലപ്പുറം: ചികിത്സ വൈകിഇരട്ടക്കുട്ടികള് മരിച്ച സംഭവത്തില്‍ മലപ്പുറം കലക്ടര്‍ പിതാവിന്റെ
മൊഴിയെടുത്തു. കേസില്‍ തെളിവെടുപ്പ് പുരോഗമിക്കുന്നു.ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന് മുന്‍പാകെ ബന്ധുക്കള്‍ മൊഴി നല്കി. കുറ്റാരോപിതരായ ഡോക്ടര്‍മാരുടെ കൂടി മൊഴിയെടുത്ത ശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
തെളിവെടുപ്പ് പുരോഗമിക്കുകയാണന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയ രേഖാമൂലമുള്ള തെളിവുകള്‍ ഹാജരാക്കാന്‍ അവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍നടപടികള്‍ക്കായി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്നും കളക്ടര്‍ വ്യക്തമാക്കി. പിതാവ് എന്‍സി ശരീഫ് കളക്ട്രേറ്റിലെത്തി മൊഴി നല്കി. ആദ്യമായാണ് തങ്ങളുടെ ഭാഗം കേള്‍ക്കുന്നതെന്നും നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയന്നും ശരീഫ് പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് കളക്ടര്‍ മൊഴി നല്‍കുന്നതിനായി ബന്ധുക്കളോട് നേരിട്ട് ഹാജരാകാന്‍ അവശ്യപ്പെട്ടത്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ആരോപണ വിധേയരായ ജീവനക്കാരോടും മൊഴിയെടുക്കുന്നതിനായി നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]