മമ്പാട് സ്വദേശിനി കൊവിഡ് ബാധിച്ച് മരിച്ചു

മമ്പാട് സ്വദേശിനി  കൊവിഡ് ബാധിച്ച്  മരിച്ചു

മലപ്പുറം: മമ്പാട് സ്വദേശിനി കൊവിഡ് ബാധിച്ച് മരിച്ചു. മമ്പാട് നടുവക്കാട് കുട്ടിക്കുന്നിലെ പരേതനായ നടുക്കണ്ടി മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (76) യാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. വയറുവേദനക്ക് ഉള്‍പ്പെടെ മരുന്ന് കഴിച്ചിരുന്ന പാത്തുമ്മക്ക് 6 ദിവസം മുന്‍പ് വേദന കൂടിയതോടെ പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് 19 പോസ്റ്റീവ് ആയതിനെ തുടര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. മമ്പാട് പഞ്ചായത്തിലെ ആദ്യ കൊവിഡ് മരണം കൂടിയാണിത്. അന്‍സാര്‍, സൈതലവി, ശൗക്കത്ത്, നബീസ, റീജാമോള്‍, പരേതരായ അസ്മാബി, അബൂബക്കര്‍ എന്നിവര്‍ മക്കളാണ്.

Sharing is caring!