ഇന്ത്യയില്‍ ശക്തിപ്പെടുന്ന സമരങ്ങള്‍ ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടങ്ങളാണെന്ന് കുഞ്ഞാലിക്കുട്ടി

ഇന്ത്യയില്‍ ശക്തിപ്പെടുന്ന  സമരങ്ങള്‍ ഇന്ത്യയെ  വീണ്ടെടുക്കാനുള്ള  പോരാട്ടങ്ങളാണെന്ന്  കുഞ്ഞാലിക്കുട്ടി

മലപ്പുറം: നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ വര്‍ത്തമാന കാല ഇന്ത്യയില്‍ ശക്തിപ്പെടുന്ന സമരങ്ങള്‍ ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടങ്ങളാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. ബാബ്റി ധ്വംസന കേസിലെ പ്രതികളെ കോടതി വിധിക്കെതിരായി ഗാന്ധി ജയന്തി ദിനത്തില്‍ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രമല്ല തീര്‍ത്തും സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട നീതിന്യായ കോടതികള്‍ പോലും ഭരണഘടനാ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിന്റെ കൃത്യമായ സൂചനയാണ് ബാബ്റി കേസിലെ ലഖ്‌നൗ സിബിഐ കോടതിയുടെ വിധി. ഗാന്ധി വധം പോലെ തന്നെ ക്രൂരമായിരുന്നു
ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവവും.
ഗാന്ധിജയന്തി ദിനത്തില്‍ തന്നെ ഉത്തര്‍പ്രദേശിലെ ഹത്‌റസില്‍ നിന്നു കേള്‍ക്കുന്ന വാര്‍ത്തകള്‍ രാജ്യം ചെന്നു പതിച്ച ഗതികേടിന്റെ തെളിവാണ്. ഒരു ദളിത് പെണ്‍കുട്ടിയുടെ മൃതശരീരത്തോട് യുപി പോലീസ് കാണിച്ച ക്രൂരത ഗാന്ധി പിറന്ന നാടിന് അപമാനമാണ്. അതിനു ശേഷവും ആ കുടുംബത്തിനെതിരായ അതിക്രമവും ഭീഷണിയും തുടരുന്നു. ഇതിനെതിരെ ഡല്‍ഹിയിലും യുപിയിലും ശക്തിപ്പെടുന്ന സമരങ്ങളോടുള്ള ഭയമാണ് രാഹുല്‍ ഗാന്ധിക്കെതിരായ യുപി പോലീസിന്റെ നടപടിയില്‍ പ്രതിഫലിക്കുന്നത്.

Sharing is caring!