കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കല്‍ മലപ്പുറത്ത് മൂന്നുപേര്‍ അറസ്റ്റില്‍

കുട്ടികളുടെ അശ്ലീല  വീഡിയോകള്‍ പ്രചരിപ്പിക്കല്‍ മലപ്പുറത്ത് മൂന്നുപേര്‍ അറസ്റ്റില്‍

മലപ്പുറം: കുട്ടികളുടെ അശ്ലീല വീഡിയോ വിവിധ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച മൂന്നുപേര്‍ മലപ്പുറത്ത് അറസ്റ്റില്‍. മലപ്പുറം മൂത്തേടം നെല്ലിക്കുത്ത് പാലപ്പറ്റ സമീലിനെയാണ് ഇന്ന് പൂക്കോട്ടുംപാടം ഇന്‍സ്പെക്ടര്‍ പി.വിഷ്ണു അറസ്റ്റു ചെയ്തത്. ഇയാള്‍ക്ക് പുറമെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച രണ്ടുപേരെപൊന്നാനി മേഖലയില്‍നിന്നുകൂടിഅറസ്റ്റ് ചെയതായി പോലീസ് അറിയിച്ചു. കുട്ടികളുടെ നഗ്ന ദൃശ്യങ്ങളും, വീഡിയോകളും പ്രചരിപ്പിക്കുന്നത് കണ്ടെത്തി തടയുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി.ഹണ്ടിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേ സമയം ഈ ഓപ്പറേഷന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ മാത്രം 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. മലപ്പുറം ജില്ലയിലെ 69 സ്ഥലങ്ങള്‍ പൊലീസ് പരിശോധന നടത്തി. അറസ്റ്റിലായ പ്രതി കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കാനായി സോഷ്യല്‍ മീഡിയല്‍ ഗ്രൂപ്പുണ്ടാക്കിയതായി പോലീസ് കണ്ടെത്തി. അതോടൊപ്പം നിരവധി കുട്ടികളുടെ ലൈംഗീക ദ്യശ്യങ്ങള്‍ പ്രതി പ്രചരിപ്പിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇയാള്‍ പൂക്കോട്ടുംപാടം ടൗണില്‍ വ്യാപാര സ്ഥാപനം നടത്തി വരികയാണ്. പ്രതിയെ തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാക്കും, പൂക്കോട്ടുംപാടം സ്വദേശികളായ മറ്റു രണ്ടു യുവാക്കള്‍ പോലീസ് നിരീക്ഷണത്തിലാണ്, ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധക്കായി അയച്ചിട്ടുണ്ട്. ഗ്രൂപ്പിലുള്ള മറ്റംഗങ്ങളും പോലീസ് നിരീക്ഷണത്തിലാണ്.എസ് ഐ രാജേഷ് ആയോടന്‍, സീനിയര്‍ സി പി ഒ മാരായ ജാഫര്‍ .എ, ജയലക്ഷമി, സി പി ഓ മാരായ ഇ ജി പ്രദീപ് , എസ് അഭിലാഷ് ,ടി നിബിന്‍ദാസ്. എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്
ഇയാള്‍ക്ക് പുറമെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച രണ്ടുപേരെകൂടിഅറസ്റ്റ് ചെയ്യുകയും 44 മൊബൈല്‍ ഫോണുകളും രണ്ട് ലാപ്‌ടോപ്പുകളും പരിശോധനയില്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എടക്കര സ്വദേശി, പൊന്നാനിയില്‍ രണ്ടു കേസുകളിലായി വെസ്റ്റ് ബംഗാള്‍ സ്വദേശി, പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിക്കെതിരെയുമാണ് പൊലീസ് നടപടി സ്വീകരിച്ചിട്ടുള്ളത്. പോക്‌സോ നിയമപ്രകാരവും ഐ.ടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും കോടതിയില്‍ ഓണ്‍ലൈനായി ഹാജരാക്കും.

Sharing is caring!