താനൂരിലെ കുളത്തില്‍ നിന്നും മൃതദേഹം ലഭിച്ച സംഭവം കൊലപാതകം

താനൂരിലെ  കുളത്തില്‍  നിന്നും മൃതദേഹം ലഭിച്ച സംഭവം കൊലപാതകം

താനൂര്‍: മലപ്പുറം താനൂരില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്തിയ 28കാരന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. കോഴിക്കോട് ബേപ്പൂര്‍ കുനിയില്‍ ക്ഷേത്രത്തിനടത്ത് താമസിക്കുന്ന പറമ്പത്ത് വൈശാഖ് (28)നെയാണ് താനൂര്‍ പി വി എസ് സിനിമ തിയേറ്ററിന്റെ സമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. കുളത്തിന് സമീപത്ത് തന്നെ മൊബൈല്‍ ഫോണും കണ്ടത്തിയത്തിനെതുടര്‍ന്നാണ് കുളത്തില്‍ തിരഞ്ഞെത്, പി വി എസില്‍ ആശാരിജോലി ചെയ്യുന്ന ആളാണ് യുവാവ്, ഒന്നാം തിയ്യതിരാവിലെ യുവാവിനെ കണ്മാനില്ലന്ന് താനൂര്‍ പോലീസ് സ്റ്റേഷനില്‍ തിയേറ്ററിലെ ജീവനക്കാരാണ്അറി യി ച്ചത്, ആദ്യം സ്വാഭാവിക മരണമെന്നാണ് കരുതിയത്, തിരൂരില്‍ നിന്നും കോവിഡ് ടെസ്റ്റ് നടത്തി, രണ്ടാം തിയ്യതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച്പോസ്റ്റ്മോര്‍ട്ടം നടന്നു, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് യുവാവിന്റെ തലക്കു പരിക്കുള്ളതായി കണ്ടത്തിയത്, താനൂര്‍ സി.ഐ.പി.പ്രമോദിന്റെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍, സയന്റിഫിക് വിഭാഗം എന്നിവരും അന്വേഷണത്തിന്റെ ഭാഗമായി എത്തിയിരുന്നു, എസ്.പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണംനടക്കുന്നത് , തിരൂര്‍ ഡി.വൈ.എസ്.പി.സുരേഷ് സംഭവസ്ഥലം സന്ദര്‍ശ്ശിച്ചിരുന്നു, പി.വി.എസ്, ജീവനക്കാരെയും കൂട്ടുക്കാരെയും ബന്ധപ്പെട്ടാണ് അന്വേഷണം നടന്നു വരുന്നത്, ചിലരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്,അന്വേഷണം ശക്തമാക്കി.

Sharing is caring!