കാഴ്ച്ചക്കാര്‍ക്ക് വിസ്മയം മായി മലപ്പുറം പുഴക്കാട്ടിരിയിലെ പാലൂര്‍കോട്ട വെള്ളച്ചാട്ടം

കാഴ്ച്ചക്കാര്‍ക്ക് വിസ്മയം മായി  മലപ്പുറം പുഴക്കാട്ടിരിയിലെ  പാലൂര്‍കോട്ട വെള്ളച്ചാട്ടം

മലപ്പുറം: കാഴ്ച്ചക്കാര്‍ക്ക് വിസ്മയമായി മാറുകയാണ് മലപ്പുറം പുഴക്കാട്ടിരിയിലെ പാലൂര്‍കോട്ട വെള്ളച്ചാട്ടം. അപകട സാധ്യത തീരെ കുറവായതിനാല്‍ധാരാളം പേരാണ് ഈ വെള്ളചാട്ടം കാണാനും ഇവിടെ സമയം ചിലവഴിക്കാനും എത്തുന്നത്. മനോഹരമായ രീതിയില്‍ കൂറ്റന്‍ പാറക്ക് മുകളില്‍ നിന്ന് എത്തുന്ന തെളിനിര്‍ ഒഴുകി എത്തുന്ന പാലൂര്‍ കോട്ടയിലെ ആ കാഴ്ച കാണാന്‍ അത്രയ്ക്ക് ഭംഗിയാണ്. പച്ചപ്പു നിറഞ്ഞ മമലമുകളില്‍ നിന്ന് വളരെ മനോഹരമായി ഒഴുകി എത്തുന്ന പാലൂര്‍കോട്ട വെള്ളച്ചാട്ടം ഇപ്പോള്‍ വിനോദ സഞ്ചാരികള്‍ക്കും ഹരമായി മാറിയിരിക്കുകയാണ്.
മലപ്പുറം നഗരത്തില്‍ നിന്ന് 17 കിലോമീറ്റര്‍ യാത്ര തിരിച്ചാല്‍ പുഴക്കാട്ടിരി പഞ്ചായത്തിലത്താം. അല്‍പം കൂടെ പോയാല്‍ പാലൂര്‍ കോട്ടയിലും. വാഹനയാത്ര വെള്ളചാട്ടത്തിന് അല്‍പം താഴെ അവസാനിക്കും, തുടര്‍ന്ന് കല്ലുകള്‍ നിറഞ്ഞ ഇടുങ്ങിയ വഴിയിലൂടെ മുകളിലത്തണം. എത്തി കഴിഞ്ഞാല്‍ ഏതൊരു സഞ്ചാരിയുടെയും മനം കവരുന്ന കാഴ്ചയാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. ടൂറിസം വകുപ്പിന്റെ പട്ടികയിലില്ലാത്ത പാലൂര്‍ കോട്ടയെ സുരക്ഷയും അടിസ്ഥാന സൗകര്യവുമൊരുക്കി വിനോദസഞ്ചാര കേന്ദ്രമാക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
കൊവിഡ് എന്ന മഹാമാരിക്ക് മുന്നില്‍ നേരിയ ആശ്വാസം ലഭിക്കാന്‍ ഒഴിവുസമയങ്ങളില്‍ കുടുംബവുമൊത്തും കൂട്ടുകാരുമൊത്തും നിരവധിപേരാണ് വെള്ളച്ചാട്ടം കാണാന്‍ ഇവിടെ എത്തുന്നത്. എത്തിക്കഴിഞ്ഞാല്‍ പിന്നെ ശുദ്ധമായ തെളിനീരില്‍ ഒരു നീരാട്ടിനു ശേഷം മാത്രമേ ഇവിടെനിന്ന് മടങ്ങൂ എന്നതാണ് സത്യം. പാലൂര്‍ കോട്ട കേരളത്തിന്റെ ടൂറിസം ഭൂപടത്തിലില്ല. അതിനാല്‍ അധികമാരും കാണാതെ പോവുകയാണ് പാലൂര്‍ കോട്ടയുടെ സൗന്ദര്യം. എങ്കിലും സമൂഹമാധ്യമങ്ങളിലൂടെ പാലൂര്‍കോട്ട വെള്ളച്ചാട്ടത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ വൈറലായതോടെ ഇപ്പോള്‍ ഇവിടെ നിരവധിപേരാണ് പ്രതിദിനം എത്തിക്കൊണ്ടിരിക്കുന്നത്.

Sharing is caring!