കോവിഡ് ബാധിച്ച് മരിച്ച മലപ്പുറം തിരൂരങ്ങാടിയിലെ കുഞ്ഞിമോന്ഹാജിയുടെ കുടുംബം പ്ലാസ്മ ദാനം നല്കി

തിരൂരങ്ങാടി: കഴിഞ്ഞ ജൂലൈ 26 ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികില്‍സയിലിരിക്കെ മരണപ്പെട്ട കല്ലുങ്ങലകത്ത് അബ്ദുല്‍ ഖാദര്‍ എന്ന കുഞ്ഞിമോന് ഹാജിയുടെ കുടുംബാംഗങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തി പ്ലാസ് മ ദാനം നടത്തി.
കുഞ്ഞിമോന് ഹാജിയുടെ മകനും കോവിഡ് റിക്കവേര്‍ഡ് ടീം മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ടുമായ ശബീര്‍ അലി (മാനേജിംഗ് ഡയറക്ടര്‍, സഫ ഗ്ലോബല്‍ വെന്‍ച്വര്‍) യുടെ നേതൃത്വത്തിലെത്തിയ സംഘമാണ് പ്ലാസ്മ ദാനം നടത്തിയത്. ജഹ്ഫര്‍ ഓടക്കല്‍, ശാക്കിര്‍ തിരൂരങ്ങാടി, ജുനൈദ് തിരൂരങ്ങാടി, സയ്യിദ് അജ്മല്‍ ഹാഷിം, മുഹമ്മദ് റാശിദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അടുത്ത ആഴ്ചയോടെ കൂടുതല്‍ പേര് പ്ലാസ്മ ദാനം പൂര്‍ത്തീകരിക്കുമെന്നും ഇവര്‍ അറിയിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ: ശിനാസ് ബാബു, ഡോ: ബാസില്‍ എന്നിവര്‍ സംഘത്തെ ആശീര്‍വദിച്ചു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി