താനൂരില്‍ കാര്‍പെന്‍ഡര്‍ ജോലിക്കെത്തിയ 28കാരന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി
മലപ്പുറം: 28കാരന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ താനൂരിലെ കുളത്തില്‍ കണ്ടെത്തി. താനൂരില്‍ കാര്‍പെന്‍ഡര്‍ ജോലിക്കെത്തിയ ബേപ്പൂര്‍ സ്വദേശിയായ വൈശാഖിനെ കാണാതായതോടെ സൃഹൃത്തുക്കള്‍ നടത്തിയ തിരിച്ചിലിലാണ് കുളത്തില്‍നിന്നും മൃതദേഹം കണ്ടെത്തിയത്.താനൂര്‍ ടിവിഎസ് തിയേറ്ററിന് സമീപം കാര്‍പെന്‍ഡര്‍ ജോലിക്കെത്തിയ ബേപ്പൂര്‍ സ്വദേശിയായ 28 കാരന്റെ മൃതദേഹമാണ് കുളത്തില്‍ കണ്ടെത്തിയത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലുദിവസം മുന്‍പ് താനൂര്‍ ടിവിഎസ് തിയേറ്ററിന് സമീപം കാര്‍പെന്‍ഡര്‍ ജോലിക്കെത്തിയ ബേപ്പൂര്‍ സ്വദേശിയായ വൈശാഖ് എന്ന 28 കാരന്റെ മൃതദേഹമാണ് കുളത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് അവസാനമായി ഇയാളെ കൂടെയുണ്ടായിരുന്നവര്‍ കണ്ടത്. താനൂര്‍ പോലീസ് സ്ഥലത്തെത്തി പുറത്തെടുത്ത മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ ഫലം വന്നതിനു ശേഷം ഇന്‍ക്വസ്റ്റ് മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാകും എന്ന് താനൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് അറിയിച്ചു. അതേ സമയം കാര്‍പെന്‍ഡര്‍ ജോലിക്കെത്തിയ മറ്റുജോലിക്കാരുടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തി. വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




