വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തില്‍  പരിക്കേറ്റ്  ചികിത്സയിലായിരുന്ന  യുവാവ് മരിച്ചു

തിരൂര്‍: കഴിഞ്ഞ ഞായറാഴ്ച രാത്രി തിരുനാവായ പെട്രോള്‍ പമ്പ് പരിസരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് സാരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.തൃപ്രങ്ങോട് ചെറിയ പറപ്പൂര്‍ കല്‍പറമ്പില്‍ മുസ്തഫ എന്ന മുത്തുവിന്റെ മകനും ബൈക്ക് യാത്രക്കാരനുമായ നിഷാദ്(28) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ:ലെബി.സഹോദരങ്ങള്‍: അര്‍ഷാദ്, മാജിദ .മരണാനന്തരം മെഡിക്കല്‍ കോളജിലെ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച തിനാല്‍ കോവിഡ് സുരക്ഷ ക്രമീകരണങ്ങള്‍ പാലിച്ചാണ് ഖബറടക്കം നടന്നത്.ആരോഗ്യ വകുപ്പധികൃതരുടെ സാന്നിധ്യത്തില്‍ ചെറിയ പറപ്പൂര്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ നടന്ന അന്ത്യകര്‍മ്മങ്ങള്‍ തിരുനാവായ പീപ്പിള്‍ വോയ്‌സ് സെക്രട്ടറി അയ്യൂബ് ആലുക്കല്‍, നവാസ്, ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള വൈറ്റ്ഗാര്‍ഡാണ് നിര്‍വഹിച്ചത്. തൃപ്രങ്ങോട് പഞ്ചായത്തിലെ രണ്ടാമത്തെ കോവിഡ് മണമാണിതെന്ന് അധികൃതര്‍ പറഞ്ഞു.

Sharing is caring!