ജലീല്‍ മാര്‍ക്‌സിസ്റ്റ് വാദിയല്ല മൗദൂദി വാദിയാണെന്നും എ.പി അബ്ദുള്ളക്കുട്ടി

ജലീല്‍ മാര്‍ക്‌സിസ്റ്റ്  വാദിയല്ല മൗദൂദി  വാദിയാണെന്നും  എ.പി അബ്ദുള്ളക്കുട്ടി

വളാഞ്ചേരി:സ്വര്‍ണ്ണക്കള്ളക്കടത്തിന് പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍ ഖുര്‍ആനെ മറയാക്കി രക്ഷപ്പെടാനുള്ള മന്ത്രി ജലീലിന്റെ തന്ത്രം മന്ത്രിസഭയില്‍ നിന്നു മാത്രമല്ല മുസ്ലീം സമുദായത്തില്‍ നിന്നും തന്നെ ജലീലിനെ പുറത്താക്കാനുളള കുറ്റമാണ് അദ്ദേഹം ചെയ്തതെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ള കുട്ടിപറഞ്ഞു.സ്വര്‍ണ്ണക്കള്ളക്കടത്ത് വിഷയത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജിക്കായി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കമ്മറ്റി മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ നിന്നും ഐ.എസ്, അല്‍ ഖൊയ്തയക്കെമുള്ള മത തീവ്രവാദ സംഘടനകളിലേക്ക് വ്യാപകമായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ വിദ്യാസമ്പന്നരായ മുസ്ലീം ചെറുപ്പക്കാരെ തീവ്രവാദ സംഘടനകളിലേക്ക് ആകര്‍ഷിപ്പിച്ചതില്‍ മുന്‍ സിമി നേതാവു കൂടിയായ മന്ത്രി ജലീലിന് ഒഴിഞ്ഞു നില്‍ക്കാനാവില്ലെന്നും ബന്ധുനിയമനം, മാര്‍ക്ക് ദാനം തുടങ്ങി നിരവധി കേസുകളില്‍ മന്ത്രി തുടര്‍ച്ചയായി ആരോപണ വിധേയനാണെന്നും മന്ത്രി വിശുദ്ധ ഖുര്‍ആന്‍ നിന്ദ നടത്തിയതായും അദ്ധേഹം ആരോപിച്ചു. പടപ്പ് മാത്രമല്ല പടച്ചോന്‍ പോലും പൊറുക്കില്ലെന്നും മലപ്പുറത്തെ മുസ്‌ലിംകളെ മാത്രമല്ല ലോക മുസ്‌ലിംകളെയാകെ മന്ത്രി കെ.ടി ജലീല്‍ അപമാനിച്ചെന്നും
താന്‍ മോദിയെ ഗാന്ധിജിയുമായി താരതമ്യം ചെയ്തപ്പോള്‍ ഇ എം.എസ് മഅദനിയെ ഗാന്ധിജിയുമായി താരതമ്യം ചെയ്ത ഇ എം എസിനെ വാഴ്ത്തപ്പെട്ടവനായും തന്നെ ക്രൂശിക്കുകയുമാണുണ്ടായതെന്നും അദ്ധേഹം പറഞ്ഞു.വളാഞ്ചേരിയില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് മന്ത്രിയുടെ വസതിക്ക് മുന്നില്‍ പോലീസ് തടഞ്ഞു.ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് സത്താര്‍ ഹാജി കള്ളിയത്ത് അധ്യക്ഷനായി. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി തോമസ്, ജന.സെക്രട്ടറിമാരായ ജോസഫ് പടമാടന്‍, അജി തോമസ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവിതേലത്ത്, മേഖലാ വൈസ് പ്രസിഡന്റ് കെ.കെ.സുരേന്ദ്രന്‍, ബാദുഷ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു
മാര്‍ച്ചിന് ന്യൂ ന പ ക്ഷ മോര്‍ച്ച നേതാക്കളായ ലിജോയ് പോള്‍, ഷാജി ജോര്‍ജ്, റിഷാല്‍ മുഹമ്മദ്, ആ ത്തിക്ക അബ്ദുറഹ്മാന്‍, ഹുസൈന്‍ വരിക്കോടന്‍, കുഞ്ഞിക്കോയ മുസ്ലിയാര്‍,പി.ടി, ആലി ഹാജി, കെ.രാമചന്ദ്രന്‍, കോട്ടക്കല്‍ മണ്ഡലം പ്രസി.സജീഷ് പൊന്‍ മള, ബാബു കാര്‍ത്ത ല,സുരേഷ് പാറത്തൊടി എന്നിവര്‍ നേതൃത്വം നല്‍കി

Sharing is caring!