മുസ്ലിം സമുദായത്തെ വര്‍ഗീയവല്‍ക്കരിക്കാനാണ് ലീഗ് എക്കാലവും ശ്രമിച്ചത് എ.വിജയരാഘവന്‍

മുസ്ലിം സമുദായത്തെ  വര്‍ഗീയവല്‍ക്കരിക്കാനാണ്  ലീഗ് എക്കാലവും ശ്രമിച്ചത് എ.വിജയരാഘവന്‍

മലപ്പുറം: ചരിത്രത്തില്‍നിന്ന് മുസ്ലീങ്ങളെ മായ്ച്ചുകളയാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഗുരുസ്ഥാനീയരാണ് ബ്രിട്ടീഷുകാരെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. ഇ എം എസ് പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ‘മായ്ക്കാനാകില്ല മലബാര്‍ സമര ചരിത്രം; ചരിത്രഹത്യക്കെതിരെ ജനകീയ കൂട്ടായ്മ’യില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ലാത്തതുകൊണ്ടാണ് സംഘപരിവാര്‍ ചരിത്രത്തെ ഭയപ്പെടുന്നത്. രാജ്യത്തിന്റെ സമരചരിത്രത്തിലെ ഐതിഹാസിക അധ്യായമാണ് മലബാര്‍ കലാപം. സമരത്തെ നേരായി വിലയിരുത്താന്‍ കോണ്‍ഗ്രസിനായില്ല. സമരത്തെ സൂക്ഷ്മമായി വിലയിരുത്തി സാമ്രാജ്യത്വവിരുദ്ധ പോരാട്ടമായി അടയാളപ്പെടുത്തിയത് കമ്യൂണിസ്റ്റുകാരാണ്.

മുസ്ലിം സമുദായത്തെ വര്‍ഗീയവല്‍ക്കരിക്കാനാണ് ലീഗ് എക്കാലവും ശ്രമിച്ചത്. ഭരണം കിട്ടിയപ്പോഴെല്ലാം അതാണ് സംഭവിച്ചത്. അതുകൊണ്ടാണ് ബിജെപിയല്ല ഇടതുപക്ഷമാണ് മുഖ്യശത്രുവെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറയുന്നത്. സംഘപരിവാര്‍ ചരിത്രത്തെ വെട്ടിമാറ്റുമ്പോള്‍ അതിന് സമ്മതിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന സിപിഐ എം എങ്ങനെയാണ് മുഖ്യശത്രുവാകുന്നതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Sharing is caring!