32കാരി കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചു

32കാരി  കിടപ്പുമുറിയിലെ  ഫാനില്‍ തൂങ്ങിമരിച്ചു

മലപ്പുറം: ഭര്‍തൃവീട്ടില്‍നിന്നും സ്വന്തംവീട്ടില്‍ വിരുന്നെത്തിയ 32കാരി കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചു. മരിച്ചത് തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശി തെക്കേ പുരക്കല്‍ രമേശന്റെ ഭാര്യ സിന്ധു. വേങ്ങര തെന്നല വാളക്കുളം പരേതനായ വാഴയില്‍ തുപ്രന്റെ മകളും തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശി തെക്കേ പുരക്കല്‍ രമേശന്റെ ഭാര്യയുമായ സിന്ധു (32)വാണ് മലപ്പുറം തെന്നലയിലെ വാളക്കുളത്തുള്ള സ്വന്തം വീട്ടില്‍ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ഭര്‍തൃവീട്ടില്‍ നിന്നും 28ന് വൈകുന്നേരം സഹോദരന്‍ കൂട്ടിക്കൊണ്ടുവരികയായിരുന്നു. രാത്രിയില്‍ അമ്മ സരോജിനിയുടെ കൂടെയാണ് കിടന്നത്.29 ന് രാവിലെ ആറിന് അമ്മ സരോജിനി വിളിച്ചുവെങ്കിലും വീണ്ടു ഉറങ്ങാന്‍ കിടന്നു. പിന്നീട് വാതില്‍ അടച്ചത് ശ്രദ്ധയില്‍ പെട്ട് വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ കുടുംബ ശ്മശാനത്തില്‍ സംസ്‌കരിച്ചു. മക്കള്‍: അപര്‍ണ്ണ , അനന്തു, അരുണ്‍കൃഷ്ണ.

Sharing is caring!