മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലിരിക്കെ ചാടിപ്പോയ 14മോഷണക്കേസുകളിലെ പ്രതിയെ പിടികൂടി

മഞ്ചേരി മെഡിക്കല്‍  കോളജില്‍ കോവിഡ്  ചികിത്സയിലിരിക്കെ ചാടിപ്പോയ  14മോഷണക്കേസുകളിലെ പ്രതിയെ പിടികൂടി

മലപ്പുറം: കോവിഡ് ചികിത്സയിലിരിക്കെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നും ചാടിപ്പോയ
14 മോഷണക്കേസുകളിലെ പ്രതിയെ കളമശ്ശേരിയില്‍ വെച്ച് മഞ്ചേരി പൊലീസ് പിടികൂടി.
മഞ്ചേരി , കൊണ്ടോട്ടി പോലീസ് സ്റ്റേഷനുകളിലെ കേസുകളിലെ പ്രതിയായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു വരികയായിരുന്ന പ്രതി മോങ്ങംസ്വദേശി കൈന്നല്‍ പറമ്പില്‍ വീട്ടില്‍ നൗഷാദ് എന്ന റംഷാദിനെയാണ് (19)പിടികൂടിയത്. കഴിഞ്ഞ 16നാണ് പ്രതിയെ കൊറോണ പോസിറ്റീവ് ആയി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് അന്നേ ദിവസം പുലര്‍ച്ചെ 2 മണിയോടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട് മഞ്ചേരിയില്‍ നിന്നും ഒരു ബുള്ളറ്റ് ബൈക്ക് മോഷണം നടത്തുകയും ശേഷം മഞ്ചേരി മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് ആപ്പേ ഗുഡ്സ് മോഷണം നടത്തി തൃശ്ശൂര്‍, പാലക്കാട് ,എറണാകുളം, ജിലകളില്‍ മോഷണങ്ങള്‍ നടത്തി വരുന്നതിനിടെ ഇന്നലെ കളമശ്ശേരിയില്‍വെച്ച് പിടികൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 19 വയസ്സ് മാത്രം പ്രായമുള്ള പ്രതി 2 തവണ ജയില്‍ ചാടുകയും മഞ്ചേരി , കൊണ്ടോട്ടി, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ ,വെള്ളയില്‍ വാഴക്കാട് സ്റ്റേഷനുകളിലായി 14 കളവ് കേസ്സുകളും നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ അലവി, സബ്ബ് -ഇന്‍സ്പെക്ടര്‍മാരായ ഉമ്മര്‍ മേമന , സുരേഷ് കുമാര്‍ സിപി ഒ മാരായ ജയരാജ് , ഹരിലാല്‍ , ഷെഫീഖ് , ഗീത എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തി വരുന്നത്

Sharing is caring!