മഞ്ചേരി മെഡിക്കല്‍ കോളേജിന്റെഅനാസ്ഥ കാരണം കോവിഡ് രോഗി മരിച്ചുവെന്ന് ബന്ധുക്കള്‍

മഞ്ചേരി മെഡിക്കല്‍  കോളേജിന്റെഅനാസ്ഥ കാരണം കോവിഡ് രോഗി മരിച്ചുവെന്ന് ബന്ധുക്കള്‍

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജിന്റെഅനാസ്ഥ കാരണം കോവിഡ് രോഗി മരിച്ചുവെന്ന് ബന്ധുക്കളുടെ പരാതി. കഴിഞ്ഞമാസം കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരിച്ച മലപ്പുറം അരീക്കോട് സ്വദേശി അബൂബക്കറിന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ശരിയായ രീതിയില്‍ ചികിത്സ കിട്ടിയില്ല എന്ന് ആരോപണവുമായാണ് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുള്ളത്. കൊവിഡ് രോഗബാധയെത്തുടര്‍ന്ന് കഴിഞ്ഞമാസമാണ് അബൂബക്കറിനെയും ഭാര്യയെയും മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്ക് വേണ്ടി പ്രവേശിപ്പിച്ചത്. എന്നാല്‍ അബൂബക്കറിനെ കൊവിഡിനു പുറമേ മറ്റു ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു .

എന്നാല്‍ കൊവിഡിന് ചികിത്സ നല്‍കുന്നതോടൊപ്പം ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വേണ്ട രീതിയിലുള്ള ചികിത്സ നല്‍കാത്തതാണ് ഗൃഹനാഥന്‍ അബൂബക്കറിനെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൊവിഡ് രോഗബാധയെത്തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ അബൂബക്കറിന് വേണ്ടരീതിയിലുള്ള ഭക്ഷണവും വെള്ളവും ലഭിച്ചില്ല.നടക്കാന്‍ പോലും കഴിയാത്ത അബൂബക്കറിനെയും ഭാര്യയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വലിയ രീതിയില്‍ ആണ് അവിടുത്തെ ജീവനക്കാര്‍ ബുദ്ധിമുട്ടിച്ചത് എന്നും ബന്ധുക്കള്‍ പറഞ്ഞു.പ്രായമായ അബൂബക്കറിനു ഭാര്യക്കും വേണ്ട ഒരു വിധ സഹായം ആശുപത്രിയില്‍നിന്ന് ലഭിച്ചില്ലെന്നും അബൂബക്കറിന്റെ മരുമക്കള്‍ ജമീല പറഞ്ഞു.

അതേസമയം മരിച്ച അബൂബക്കറിന് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നു. ഇത് ആശുപത്രി ജീവനക്കാരോട് അബൂബക്കറിന്റെ ഭാര്യ പറഞ്ഞെങ്കിലും വേണ്ടരീതിയില്‍ ഇവര്‍ അത് കാര്യമായി എടുത്തില്ല ഇതാണ് ഭര്‍ത്താവിന്റെ പിതാവിനെ മരണത്തിലേക്ക് നയിച്ചതെന്ന് അബൂബക്കറിന്റെ മകന്റെ ഭാര്യ ജമീല പറഞ്ഞു
അതോടപ്പം തന്നെ മരിച്ച അബൂബക്കറിന്റെ കുടുംബത്തിലെ 13 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു .എന്നാല്‍ അരീക്കോട് താലൂക്ക് ആശുപത്രിയില്‍ പനിയെതുടര്‍ന്ന് എത്തിയ കുടുംബത്തിന് അവിടെയും വേണ്ട രീതിയിലുള്ള ചികിത്സകള്‍ ഒന്നും ലഭിച്ചില്ല എന്നും ബന്ധുക്കള്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ
കൊണ്ടോട്ടി സ്വദേശിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന അനാസ്ഥ കള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതോടൊപ്പം തന്നെ അബൂബക്കര്‍ മരണപ്പെട്ട സമയം ആരോഗ്യ മന്ത്രി .ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക്
മെഡിക്കല്‍ കോളജിലെ ആശുപത്രി ജീവനക്കാരുടെ പെരുമാറ്റത്തെ കുറിച്ച് പരാതി നല്കിയതായി മരിച്ച അബൂബക്കറിനെ കൊച്ചുമകന്‍ അശ്മില്‍ പറഞ്ഞു.

Sharing is caring!