ഇടത് ഭരണത്തില്‍ ഗവ. ആശുപത്രികള്‍ ഇന്‍ഫര്‍മേഷന്‍ ബൂത്തുകളാക്കി മാറ്റി: മുജീബ് കാടേരി
മലപ്പുറം : സംസ്ഥാനത്തെ ആരോഗ്യരംഗം ഗുരുതരമായി തകര്‍ന്നുവെന്നും സാധാരണക്കാര്‍ക്ക് അഭയകേന്ദ്രങ്ങളാവേണ്ട ഗവര്‍മെന്റ് ആശുപത്രികള്‍ ചികിത്സ നല്കുന്നതിനു പകരം മറ്റ് ആശുപത്രികളുടെ വിവരങ്ങള്‍ നല്കി റഫര്‍ ചെയ്യുന്ന ഇന്‍ഫര്‍മേഷന്‍ ബൂത്തുകളായി പരിമിതപ്പെട്ടുവെന്ന് മുസ്്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി പ്രസ്താവിച്ചു. മലപ്പുറത്ത് മുസ്്ലീം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി നടത്തിയ ആരോഗ്യ വകുപ്പിനെ സ്ട്രെക്ച്ചറിലാക്കി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് ടെസ്റ്റിന്റെ പേരില്‍ പ്രസവ വേദനയുമായി വന്ന സ്ത്രീക്ക് ചികിത്സ കിട്ടാതെ ഇരട്ടക്കുട്ടികള്‍ ഗര്‍ഭസ്ഥാവസ്ഥയില്‍ മരണപ്പെട്ടത് ഞെട്ടിപ്പിക്കുന്നതാണ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 300 മുതല്‍ 360 വരെ പ്രതിമാസ പ്രസവങ്ങള്‍ നടക്കുന്നിടത്ത് 12 ബെഡ്ഡുകള്‍ മാത്രമാണെന്നുള്ളത് ദുരവസ്ഥയാണ്. ജനസംഖ്യ കൊണ്ട് മുന്പന്തിയലുള്ള മലപ്പുറം ജില്ലയില്‍ ആകെയുള്ള ഗവ. മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ഒരു ഓപ്പറേഷന് തിയേറ്റര്‍ മാത്രമാണുള്ളത് . ഡോക്ടര്‍മാരുടെ അപര്യാപ്തതയും സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുന്നുണ്ട്. അവാര്‍ഡുകള്‍ ഏറ്റുവാങ്ങി അന്താരാഷ്ട്ര മാധ്യമങ്ങളോട് അടക്കം മേനി പറയുന്ന ചുമതല മാത്രമായി ആരോഗ്യമന്ത്രി മാറുന്നത് അപഹാസ്യമാണ്. പറ്റിയ തെറ്റുകള്‍ ഏറ്റുപറയുന്നതിലുപരി ആവര്‍ത്തിക്കാതിരിക്കാനുള്ള ഗൗരവതരമായ ഇടപെടുലകള്‍ നടക്കുന്നില്ല. ഗര്‍ഭസ്ഥ ഇരട്ടക്കുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ മുഴുവന്‍ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് എ പി ഷെരീഫ് അധ്യക്ഷത വഹിച്ചു. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ബാവ വിസപ്പടി, മുസ്ലീം ലീഗ് മണ്ഡലം സെക്രട്ടറി വി മുസ്തഫ, ഷാഫി കാടേങ്ങല്‍, മുസ്്ലീം യൂത്ത് ലീഗ് മ്ുന് മണ്ഡലം പ്രസിഡന്റ് കെ എന്‍ ഷാനവാസ്, മുന്‍ ജന. സെക്രട്ടറി അഷ്റഫ് പാറച്ചോടന്‍ നവാഫ് കള്ളിയത്ത്, ജസീല്‍ പറമ്പന്‍, ഹുസൈന് ഉള്ളാട്ട്, എസ് അദിനാന്, സൈഫു വല്ലാഞ്ചിറ, സമീര്‍ കപ്പൂര്‍, കെ മന്‍സൂര്‍, കെ ടി റബീബ് കോഡൂര്‍, ശിഹാബ് തൃപ്പനച്ചി, ശിഹാബ് അരീക്കത്ത്, സിദ്ധീഖലി പിച്ചന്,ടി മുജീബ്, സമദ് ആനക്കയം, സുബൈര്‍ മൂഴിക്കല്‍, എന്‍ കെ ഷാനിദ്, സഹല്‍ വടക്കുംമുറി, റഷീദ് കാളമ്പാടി, അജ്മല്‍ തറയില്‍, നവാഷിദ് ഇരുമ്പൂഴി, കുഞ്ഞിമോന് മൈലാടി, പ്രസംഗിച്ചു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]