വ്യാജ രേഖ ചമച്ചു അങ്ങാടിപ്പുറം പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനും സി പി എം നേതാവുമായ അബ്ദുല്‍ അസീസ് അറസ്റ്റില്‍

വ്യാജ രേഖ ചമച്ചു അങ്ങാടിപ്പുറം പഞ്ചായത്ത്  സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനും സി പി എം നേതാവുമായ അബ്ദുല്‍ അസീസ് അറസ്റ്റില്‍

മലപ്പുറം: വ്യാജരേഖ ചമച്ച് പട്ടികജാതി കുടുംബനാഥന് അര്‍ഹതപ്പെട്ട ആനുകൂല്യം മുടക്കിയ കേസില്‍
സി.പി.എം നേതാവ് അറസ്റ്റില്‍. അങ്ങാടിപ്പുറം ഗാമ പഞ്ചായത്ത് സ്റ്റാന്‍ : കമ്മറ്റി ചെയര്‍മാന്‍കൂടിയായ സി പി എം നേതാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വന്തമായി വീടില്ലാത്ത പട്ടികജാതിക്കാരന് വീട് നിലവിലുണ്ട് എന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ഭവന നിര്‍മ്മാണത്തിനുള്ള പട്ടികജാതി വികസന വകുപ്പിന്റെ സഹായം മുടക്കിയ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍: കമ്മിറ്റി ചെയര്‍മാനും സി പി എം നേതാവുമായ അബ്ദുല്‍ അസീസിനെ പോലീസ്സ് അറസ്റ്റ് ചെയ്തു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് പ്രതിയെ പെരിന്തല്‍മണ്ണ ഡിവൈഎസ്പി അറസ്റ്റ് ചെയ്തത്.

വലമ്പൂരിലെ വാകശ്ശേരി രാവുണ്ണി എന്ന ബാലനെതിരായാണ് ഈ വ്യാജരേഖയുണ്ടാ ക്കിയിരുന്നത്.നേരത്തെ ഭവന പദ്ധതി ലീസ്റ്റില്‍ 18-ാം നമ്പറുകാരനായി ഉള്‍പ്പെട്ടിരുന്ന രാവുണ്ണിക്ക് വീടിനുള്ള സഹായം ലഭിക്കാതിരിക്കുകയും രാവുണ്ണിക്ക് പുറകിലുള്ളവര്‍ക്ക് സഹായം ലഭിക്കുകയും ചെയ്തപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ്, ബാലന് വീടുണ്ടെന്ന കാണിച്ച് അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തില്‍ നിന്ന് കത്ത് പെരിന്തല്‍മണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിച്ചതായി അറിയുന്നത് -തുടര്‍ന്ന് രാവുണ്ണി വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷകള്‍ക്ക് ലഭിച്ച മറുപടിയില്‍ നിന്നാണ് അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തില്‍ നിന്ന് അത്തരമൊരു കത്ത് ബ്ലോക്ക് പട്ടികജാതി വികസന ആഫീസിലേക്ക് നല്‍കിയിട്ടില്ല എന്ന വിവരം പുറത്തറിയുന്നത് –

ഇതിന്റെ അടിസ്ഥാനത്തില്‍ രാവുണ്ണി ജില്ലാ പോലീസ് സൂപ്രണ്ട്, ജില്ലാ കലക്ടര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവര്‍ക്ക് പരാതി നല്‍കുകയുണ്ടായി – പരാതി സംബന്ധിച്ച് സത്യാവസ്ഥ കണ്ടെത്തുന്നതിനു വേണ്ടി പോലീസ് രണ്ടുവര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍: കമ്മറ്റി ചെയര്‍മാനായ വി പി അബ്ദുല്‍ അസീസിനെ പ്രതിചേര്‍ത്തു പോലീസ് കേസെടുക്കുകയായിരുന്നു – പട്ടികജാതി വിഭാഗത്തില്‍പെട്ട വ്യക്തിയായതിനാല്‍ കേവലം വ്യാജരേഖ ചമയ്ക്കല്‍ എന്നതിനപ്പുറത്തേക്ക് പട്ടികജാതി ജാതി -പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളോട് ഉള്ള അതിക്രമവുമായി ബന്ധപ്പെട്ട വകുപ്പ് കൂടി ചേര്‍ത്തു കൊണ്ടാണ് പോലീസ് കേസെടുത്തത് – പട്ടികജാതി കമ്മീഷന്‍, മനുഷ്യാവകാശ കമീഷന്‍ തുടങ്ങിയവര്‍ക്കും രാവുണ്ണി പരാതി നല്‍കിയിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട തോടെ രാവുണ്ണിക്ക് വീട് നല്‍കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുകയും അബ്ദുല്‍ അസീസിനെ കേസില്‍നിന്ന് രക്ഷപ്പെടുത്തുവാനും രാവുണ്ണിയെ കൊണ്ട് പരാതി പിന്‍വലിപ്പിക്കാനുമുള്ള ശക്തമായ സമ്മര്‍ദ്ദവും ചില കേന്ദ്രങ്ങള്‍ നടത്തുകയുണ്ടായി. രാവുണ്ണി പരാതിയില്‍ ഉറച്ചു നിന്നതോടെ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനുവേണ്ടി ഹൈക്കോടതിയെ സമീപിച്ച അബ്ദുല്‍ അസീസിന്റെ ജാമ്യഹര്‍ജി ഹൈകോടതി തള്ളുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അസീസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു അസീസിനെ- മഞ്ചേരിയിലെ കോടതി 15′ – ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Sharing is caring!