മലപ്പുറം നഗരസഭയില്‍ നടപ്പിലാക്കിട്ടുള്ള ഭവന പദ്ധതികളില്‍ അന്വേഷണം വേണം: എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ വിജിലന്‍സിന് പരാതി നല്കി
മലപ്പുറം: മലപ്പുറം നഗരസഭയില്‍ നടപ്പിലാക്കിട്ടുള്ള ഭവന പദ്ധതികളില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മലപ്പുറം നഗരസഭ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ വിജിലന്‍സിന് പരാതി നല്കി. 2005 മുതലുള്ള ഭവന പദ്ധതികളിലെ ഗുണഭോക്തൃ രേഖകളും കണക്കുകളും ഫയലുകളും കാണാനില്ലെന്ന് ഭരണസമിതി നഗസഭ കൗണ്‍സിലില്‍ അറിയിച്ചിരുന്നു. ഇത് പദ്ധതി നടത്തിപ്പില്‍ തിരിമറികള്‍ നടന്നിട്ടുണ്ടെന്നത് ബലപ്പെടുത്തുന്നതാണ്. ഈ സഹചര്യത്തിലാണ് പ്രതിപക്ഷ അം?ഗങ്ങള്‍
തിങ്കളാഴ്ച മലപ്പുറം വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി പി കെ പി സുരേഷ് ബാബുവിന് പരാതി നല്കയത്. പത്ത് വര്‍ഷത്തിനുള്ളിലെ പല ഭവന പദ്ധതികളിലായി വീട് ലഭിച്ച 5000ത്തോളം പേരിലെ വലിയൊരു വിഭാ?ഗത്തിന്റെ ആധാരമടക്കം ന?ഗരസഭയില്‍ കാണുന്നില്ല. നിര്‍മാണത്തിലെ കോടികളുടെ അഴിമിതി ഒതുക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും സാമ്പത്തിക തിരിമറികളും കൃത്രിമങ്ങളും നടന്നിട്ടുണ്ടെങ്കില്‍ പുറത്ത് വരണം വ്യാപകമായി ആവശ്യമുയരുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ലൈഫ് ഭവന പദ്ധതി എട്ടാം ഡിപിആറിലെ ?ഗുണഭോക്താക്കള്‍ക്ക് നഗരസഭ വിഹിതം നല്കാന് ബാങ്കില്‍നിന്ന് ലോണെടുക്കാന്‍ കോട്ടപ്പടി ബസ് സ്റ്റാന്‍ഡ് പണയത്തിന് വയ്ക്കാന്‍ ആധാരവും രേഖകളും അന്വേഷിച്ചപ്പോഴും അത് നഗരസഭയില്‍ ഉണ്ടായിരുന്നില്ല. വീട് ലഭിച്ച് പത്ത് വര്‍ഷം കഴിഞ്ഞിട്ടും ആധാരം തിരികെ ലഭിക്കാത്തതിനെതിരെ വലിയ പ്രശ്നങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കൈവശമുള്ള ആധാരം നല്കി അഴിമതി ഒതുക്കാനുള്ള ശ്രമവും ന?ഗരസഭയില്‍ നടക്കുന്നുണ്ട്. തുടങ്ങി ഭരണ സമതിക്കെതിരെ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് എല്‍ഡിഎഫ് പരാതി നല്‍കിയത്.
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]