ഗര്‍ഭസ്ഥ ശിശുക്കളുടെ മരണം; രക്ഷിതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഡിസ്ചാര്‍ജ് ചെയ്തതെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ചികിത്സകിട്ടാതെ ഗര്‍ഭസ്ഥ ശിശുക്കള്‍ മരണപ്പെട്ട സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതരെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. ഗര്‍ഭിണിയായ യുവതിയുടെ ആവശ്യപ്രകാരമാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതെന്ന് ചെയ്തതെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായി ആരോഗ്യമന്ത്രി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തിലും കോവിഡ് രോഗിയുടെ മുറവില്‍ പുഴുക്കള്‍ അരിച്ച സംഭവത്തിലും വിശദീകരണവുമായി എത്തിയ ലൈവിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ലൈവ് വീഡിയോയില്‍ 5.30 മിനിറ്റ് മുതലാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത് സംബന്ധിച്ച് മന്ത്രി പറയുന്നത്
രാവിലെ നടുവേദന ആയതിനാല്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നെന്നും എന്നാല്‍ കോവിഡ് ചികിത്സാ കേന്ദ്രം ആയതിനാല്‍ പെണ്‍കുട്ടിക്ക് താത്പര്യക്കുറവുണ്ടെന്നും മറ്റൊരു ആശുപത്രിയിലേക്ക് ഡിസ്ചാര്‍ജ് ചെയ്ത് നല്‍കണമെന്നും പരിചയമുള്ള ഡോക്ടര്‍ വഴി ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. തുടര്‍ന്ന് അവര്‍തന്നെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്ക് പോകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും അവര്‍ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് പോയതെന്നും മന്ത്രി പറഞ്ഞു.
RECENT NEWS

കൊണ്ടോട്ടിയിലെ വൻ കഞ്ചാവ് വേട്ട, ലഹരിയുടെ ഉറവിടം തേടി പോലീസ്
കൊണ്ടോട്ടി: ഐക്കരപ്പടിക്കടുത്ത് പേങ്ങാട് വാടക വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ വില വരുന്ന 50 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി കൊണ്ടോട്ടി പൊലീസ്. കേസില്‍ [...]