തിരൂരില്‍ ഓട്ടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ ഇറങ്ങിയോടി
മലപ്പുറം: തിരൂരില്‍ ഓട്ടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ ഇറങ്ങിയോടിയതോടെ വന്‍ അപകടത്തില്‍നിന്നും രക്ഷപ്പെട്ടു. ഇന്നു രാവിലെ 11.30ഓടെയാണ് സംഭവം. തിരൂര്‍ തെക്കുമുറി അബ്ദുല്‍ ഹമീദിന്റെ കാറാണ് കത്തിയത്. ഹമീദിന്റെ മകന് മുഹമ്മത് സുഹൈലാണ് കാര്‍ ഓടിച്ചിരുന്നത്. ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. കാറിനകത്ത് ചെറിയ രീതിയില്‍ ഉയര്‍ന്നു വന്ന പുക പൊടിപടലമാണെന്ന് കരുതി അവഗണിച്ചെ ങ്കിലും അഗ്നി നാളങ്ങള്‍ കണ്ടതോടെ പെട്ടെന്നു നിര്‍ത്തി കാറില്‍ നിന്നും സുഹൈല്‍ പുറത്തേക്കോടുകയായിരുന്നു. ബോണറ്റ് തുറന്ന് നിസ്സഹായാവസ്ഥയില്‍ മാറി നിന്നതും കാര്‍ അഗ്നിഗോളമായി.ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ച് പുകയൊന്ന് അടങ്ങിയപ്പോള്‍ കണ്ടത് കാറിന്റെ അസ്ഥികൂടം. തിരൂരി
ഓടിക്കൊണ്ടിരുന്നകാറിനു തീപിടിച്ചത്.തെക്കുമുറി സ്വദേശി മുഹമ്മത് സുഹൈല്‍ ഓടിച്ചകാറാണ് കത്തിനശിച്ചത്. വര്‍ക്ക്ഷോപ്പില്‍ നിന്നും കാറോടിച്ചു വരുമ്പോള്‍ ഡാഷ് ബോ
ര്‍ഡിന്റെ അടിയില്‍ നിന്നും പുക ഉയരുന്നത് കണ്ടു. പൊടിപറക്കുകയാണെന്ന് ആദ്യം തോന്നി. തുടര്‍ന്ന് തീ കണ്ടതോടെ കാര്‍ നിര്‍ത്തുകയായിരുന്നു. എ.സി.ഓണ്‍ചെയ്തു കിടന്നിരുന്നതായി മുഹമ്മത് സു
ഹൈല്‍ പറഞ്ഞു. നാട്ടുകാരും ഫയര്‍ഫോഴ്സ് യൂണിറ്റുമാണ് തീയണച്ചത്.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]