അധികൃതരുടെ അനാസ്ഥയില്‍ മരണപ്പെട്ട ഇരട്ടക്കുഞ്ഞുങ്ങളുടെ മൃതദേഹം ഖബറടക്കി

അധികൃതരുടെ  അനാസ്ഥയില്‍ മരണപ്പെട്ട  ഇരട്ടക്കുഞ്ഞുങ്ങളുടെ മൃതദേഹം ഖബറടക്കി

മലപ്പുറം: അധികൃതരുടെ അനാസ്ഥ കാരണം മരണപ്പെട്ട ഇരട്ടക്കുഞ്ഞുങ്ങളുടെ മൃതദേഹം ഖബറടക്കി.
കൊണ്ടോട്ടി കിഴിശേരി സ്വദേശി ഷെരീഫിന്റെ ഇരട്ടക്കുട്ടികളുടെ മൃതദേഹം കഴിശേരി തവനൂര്‍ വലിയ ജുമഅത്ത് പള്ളി ഖബര്‍സ്ഥാനിലാണ് മറവ് ചെയ്തത്. പിതാവ് എന്‍.സി ഷരീഫ് ഹൃദയംതകരുന്ന വേദനയോടെ പൊട്ടിക്കരഞ്ഞാണ് കഞ്ഞിന്റെ മൃതദേഹങ്ങള്‍ കൈമാറിയത്. കാഴ്ച്ചക്കാരും ഹൃദയവേദനയില്‍കരയുന്ന കാഴ്ച്ചയായിരുന്നു. ഭാര്യ ഇപ്പോഴും ഐസിയുവില്‍ തുടരുകയാണ്.
സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് സംഭവത്തി തുടര്‍ന്ന് ഉയര്‍ന്നിട്ടുള്ളത്. കൊവിഡ് മുക്തയായ ഗര്‍ഭിണിയോട് പ്രസവ ചികില്‍സക്കു നേരെ മുഖം തിരിഞ്ഞു നിന്ന ആശുപത്രി അധികൃതരുടെ മനുഷ്യത്വ രഹിത സമീപനം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സര്‍ക്കാര്‍ അങ്ങേയറ്റം ഗൗരവമായി ഇതു കാണണമെന്നും എസ്.കെ.എസ്. എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപെട്ടു.
കൊവിഡ് മുക്തയായതിനാല്‍ ചികില്‍സയില്ലെന്നും, കൊവിഡ് ഉണ്ടായിരുന്നതിനാല്‍ ചികില്‍സിക്കാനാവില്ലെന്നും പറഞ്ഞു രോഗിയെ വെച്ചു തട്ടിക്കളിക്കുന്ന ഗൗരവത്തെ ഉള്‍കൊണ്ടു വേണം ഈ സംഭവത്തിലെ തുടര്‍ നടപടി. മണിക്കൂറുകളോളം കഴിഞ്ഞ ശേഷവും വേദനയോടെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തതും,ഒ.പി. സമയം കഴിഞ്ഞതിന്റെ പേരിലും കൊവിഡ് റിസള്‍ട്ടിന്റെ പേരിലും , മടക്കി വിട്ടതും മനുഷ്യത്വപരമായ സമീപനമല്ല. വകുപ്പ് മന്ത്രി പ്രഖ്യാ പിച്ച അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം.
സമരങ്ങള്‍ക്കിടയിലെ താല്‍കാലിക നടപടികളോ, കേവല അന്വേഷണം നടത്തി മാറ്റി നിര്‍ത്തലോ , രാഷ്ട്രീയ ഇടപെടലുകളോ മുഖേനെ അന്വേഷണവും നടപടികളും കളങ്കപ്പെട്ടുകൂടാ. അര്‍ഹമായ ചികില്‍സക്കുള്ള അവകാശം നിഷേധിക്കുന്നവര്‍ക്കെതിരെ മാതൃകാപരമായ നടപടി ഉടന്‍ കൈകൊള്ളണം. അതോടൊപ്പം
അടിയന്തിര ഘട്ടങ്ങളിലും, കൊവിഡ് പോലുള്ള രോഗങ്ങള്‍ ഭേദമായവരുടെയും തുടര്‍ ചികില്‍സ നിഷേധിക്കാനോ, സാങ്കേതിക തടസ്സങ്ങള്‍ കാണിച്ചു ചികില്‍സ വൈകാനോ ഇടയാവാത്ത വിധം , എല്ലാവര്‍ക്കും ചികില്‍സ ഉറപ്പു വരുത്തുന്നതിനു , ആരോഗ്യ രംഗത്ത് കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് ആവശ്യപെട്ടു. പ്രസിഡന്റ്
പ്രസിഡന്റ് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.സെക്രട്ടറി ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി, ട്രഷറര്‍ സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സഹ ഭാരവാഹികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ചികിത്സനല്‍കാതെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും തിരിച്ചയച്ച ഗര്‍ഭിണിയുടെ ഇരട്ട കുട്ടികള്‍ പ്രസവനന്തരം മരണപ്പെട്ടതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.കറുത്ത തുണി തലയില്‍ ധരിച്ചാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധിച്ചത്. പ്രകടനമായെത്തിയ പ്രവര്‍ത്തകരെ മെഡിക്കല്‍ കോളേജ് കവാടത്തിന് മുമ്പില്‍ പോലീസ് തടഞ്ഞു.യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷന്‍ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു.മഞ്ചേരി മെഡിക്കല്‍ കോളേജ് ആതുര കേന്ദ്രത്തിന് പകരമായി മരണ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.മഞ്ചേരി മെഡിക്കല്‍ കോളേജിനു മുമ്പില്‍ അപായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് കുഴിമണ്ണ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഉമറലി കരേക്കാട്, സൈഫുദ്ധീന്‍ കണ്ണനാരി മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റുമാരായ ഹനീഫ മേച്ചേരി, റഷീദ് ഊര്‍ങ്ങാട്ടിരി,കെ പി ശറഫുദ്ധീന്‍ കെ എസ് യു ജില്ലാ സെക്രട്ടറി ഇകെ അന്‍ഷിദ്, സുബൈര്‍ വീമ്പൂര്‍, നൗഷര്‍ കല്ലട, അനീസ് കളത്തിങ്ങല്‍, നൗഫല്‍ വണ്ടൂര്‍, വിജീഷ് എളങ്കുര്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!