പ്രമുഖ സുന്നീ പണ്ഡിതന്‍ പികെഎസ് പൂക്കോയതങ്ങള്‍ തലപ്പാറ നിര്യാതനായി

പ്രമുഖ സുന്നീ പണ്ഡിതന്‍ പികെഎസ് പൂക്കോയതങ്ങള്‍ തലപ്പാറ നിര്യാതനായി

തലപ്പാറ: പ്രമുഖ സുന്നീ നേതാവും കാരന്തൂര്‍ മര്‍കസ്, മലപ്പുറം മഅദിന്‍ എന്നീ സ്ഥാപനങ്ങളുടെ കമ്മിറ്റി അംഗവുമായ പി കെ എസ് പൂക്കോയ തങ്ങള്‍ (65) നിര്യാതനായി. സയ്യിദ് കുടുംബാംഗമായ പാറക്കടവ് തുറാബ് പരമ്പരയില്‍ അംഗമായ തങ്ങള്‍ പരേതനായ സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെയും സയ്യിദത്ത് ആഇശ ബീവിയുടെയും മകനാണ്. അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു.
ഫറോഖ് ഖാദിസിയ്യ പ്രസിഡണ്ട്, മുട്ടിച്ചിറ മജ്മഉത്തസ്‌കിയ പ്രസിഡണ്ട്, വെളിമുക്ക് വാദീബദര്‍ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആത്മീയ ചികിത്സാ രംഗത്ത് വളരെ പ്രസിദ്ധനായ തങ്ങള്‍ നാല്‍പപത് വര്‍ഷത്തിലേറെയായി തലപ്പാറയില്‍ ചികിത്സ നടത്തിയിരുന്നു. നീറുന്ന പല പ്രശ്നങ്ങള്‍ക്കും മത ജാതി ഭേദമന്യേ ആയിരങ്ങള്‍ക്ക് ആശ്രയമായിരുന്നു അദ്ധേഹം. മയ്യിത്ത് മുട്ടിച്ചിറ മഹല്ല് ഖബര്‍ സ്ഥാനില്‍ ഖബറടക്കം നടത്തി.
ഭാര്യ: സയ്യിദത്ത് ആയിഷ, മക്കള്‍: സയ്യിദ് ഹബീബ് തുറാബ് സഖാഫി (മുദരിസ് പൊന്നാനി വലിയ ജുമുഅത്ത് പള്ളി), സയ്യിദ് സൈനുല്‍ ആബിദ് സഖാഫി (മുദരിസ് ആക്കോട് ദാറുത്തഖ്്വ) സയ്യിദ് ഹാഫിള് സ്വാദിഖ് തുറാബ് (ഇമാം, യു എ ഇ ഔഖാഫ്), സയ്യിദത്ത് ഹഫ്സത്ത് ബീവി, പരേതനായ സയ്യിദ് സ്വാലിഹ് തുറാബ്. മരുമക്കള്‍: സയ്യിദ് ഹാശിം ബാഫഖി കൊയിലാണ്ടി, ഷഹ്്ന ബീവി കാസര്‍ഗോഡ് , ഹുസ്ന ബീവി കാസര്‍ഗോഡ്, അസ്മിറ ബീവി വി കെ പടി. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങളുടെ മകന്റെ ഭാര്യാ പിതാവ് കൂടിയാണ്.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍, സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍ എന്നിവര്‍ അനുശോചിച്ചു.

Sharing is caring!